ബോളിവുഡ് നടിമാരായ കജോളും ട്വിങ്കിള്‍ ഖന്നയും അവതാരകരായെത്തുന്ന ‘ടു മച്ച്’എന്ന ഷോയിലെ ഷോര്‍ട്ട് വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറും നടി ജാന്‍വി കപൂറുമാണ് ഷോയില്‍ അതിഥികളായി എത്തിയത്. ഷോയില്‍ കരണ്‍ ജോഹറിന്റേയും അവതാരകരുടേയും നിലപാടാണ് ചര്‍ച്ചയാവുന്നത്.
ശാരീരികബന്ധം മറ്റു രണ്ടുപേരുടെ പ്രണയത്തെ ഇല്ലാതാക്കരുതെന്നും ശാരീരിക വഞ്ചന പ്രശ്നമല്ലെന്നുമാണ് കരണ്‍ ജോഹര്‍ പറയുന്നത്. അതേസമയം വൈകാരിക വഞ്ചന രണ്ടുപേര്‍ തമ്മിലുള്ള ബന്ധത്തില്‍ പാടില്ലെന്നും സംവിധായകന്‍ അഭിപ്രായപ്പെടുന്നു. കരണിന്റെ നിലപാട് പിന്തുണച്ച് കജോളും ട്വിങ്കിളും നിന്നതോടെ ജാന്‍വി അമ്പരന്നു. ഇത് രണ്ടും പ്രശ്നമാണെന്നും ഒരു ബന്ധത്തില്‍ ഇതുരണ്ടും പാടില്ലെന്നുമാണ് ജാന്‍വി പറയുന്നത്. അങ്ങനെ വഞ്ചിക്കുന്ന ഒരു ബന്ധം അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും ജാന്‍വി പറയുന്നു. എന്നാല്‍ ഈ നിലപാടിലേക്ക് കാലക്രമേണ ജാന്‍വി എത്തുമെന്നതായിരുന്നു അവതാരകരുടെ അടുത്ത കമന്റ്.
അതോടൊപ്പം തന്നെ തന്റെ വിര്‍ജിനിറ്റി 26ാം വയസില്‍ നഷ്ടമായെന്നും ജാന്‍വിയുെട അടുത്ത കുടുംബത്തിലെ ഒരു വ്യക്തിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നെന്നുമുള്ള കരണിന്റെ വാക്കുകളും വലിയ ചര്‍ച്ചയായിരുന്നു. ഇതുകേട്ട് ജാന്‍വി ഞെട്ടിത്തരിച്ചു നില്‍ക്കുന്നതും കാണാം. ഒരു ഞെട്ടിക്കുന്ന സത്യവും ഒരു കള്ളവും പറയാന്‍ കജോളും ട്വിങ്കിളും ആവശ്യപ്പെടുമ്പോഴാണ് കരണിന്റെ മറുപടി. അതേസമയം വിർജിനിറ്റിയെ കുറിച്ച് പറഞ്ഞത് സത്യവും ജാൻവിയുടെ ബന്ധുവിന്റെ കാര്യം കള്ളവുമെന്ന് കരണ്‍ പിന്നീട് വിശദീകരിച്ചു.