samantha-in-media

TOPICS COVERED

ജീവിതത്തിന്‍റെ സ്വകാര്യത നഷ്ടപ്പെടുന്ന സാഹചര്യങ്ങളെക്കുറിച്ച് പലപ്പോഴും പല സെലിബ്രേറ്റികളും സംസാരിക്കാറുണ്ട്. പ്രത്യേകിച്ച് വഴിയരികിലും മറ്റും കാത്തുനിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍  പലരും അവരുടെ മനസിലെ ദേഷ്യവും ഇഷ്ടക്കേടും പുറത്തുകാണിക്കാറുമുണ്ട്. അത്തരം ഒരു സാഹചര്യത്തില്‍ നില്‍ക്കുന്ന സാമന്തയുടെ വിഡിയോയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

ജിമ്മില്‍ നിന്നും വര്‍ക്ക് ഔട്ട് കഴിഞ്ഞ് ഇറങ്ങിയ സാമന്തയ്ക്ക് നേരെ ക്യാമറയുമായി നില്‍ക്കുന്ന ഓണ്‍ലൈന്‍ ചാനലുകളോട് സാമന്ത ദേഷ്യപ്പെടുന്നത്. ഒന്ന് നിര്‍ത്തു എന്ന് പറഞ്ഞാണ് സാമന്ത വണ്ടിയിലേക്ക് കയറുന്നത്. പാപ്പരാസികള്‍ എപ്പോഴും പിറകെ ഉണ്ടാകുമെന്നും, സെലിബ്രേറ്റികളും മനുഷ്യരാണ് അവര്‍ക്കും ദേഷ്യവും സങ്കടവും മറ്റ് പ്രശ്നങ്ങളുമൊക്കെ ഉണ്ടാകുമെന്നുമൊക്കെയാണ് കമന്‍റുകള്‍.

എന്നാല്‍ സാമന്ത ദേഷ്യപ്പെടുന്നതിനെതിരെയും കമന്‍റുകളുണ്ട്. മേക്കപ്പ് ഇല്ലാത്തതുകൊണ്ടാണോ വിഡിയോ എടുക്കരുതെന്ന് പറയുന്നത്. ഇങ്ങനെ ദേഷ്യപ്പെടാന്‍ മാത്രം ഒന്നും സംഭവിച്ചില്ലല്ലോ സെലിബ്രേറ്റികളെ ഫോളോ ചെയ്യുന്നത് സ്വാഭാവികമല്ലേ എന്നാണ് ഇവരുടെ പക്ഷം.

ENGLISH SUMMARY:

Actress Samantha expressed her anger at a group of online channel vloggers who took videos without her consent. The incident occurred during a private moment, and Samantha criticized the lack of boundaries and respect shown by some content creators. She urged the media and fans to respect celebrities’ personal space and privacy.