durga-viral

നടി ദുർഗ കൃഷ്ണ അമ്മയാകാൻ ഒരുങ്ങുന്നു. താരം തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. 2021 ഏപ്രിലിൽ ആയിരുന്നു ദുർഗ കൃഷ്ണയും നിര്‍മാതാവും ബിസിനസുകാരനുമായ അർജുനുമായുള്ള വിവാഹം. നാലു വർഷങ്ങൾക്കിപ്പുറം ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തുന്ന സന്തോഷത്തിലാണ് ദുർഗയും അർജുനും. വിമാനം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ദുർഗ. പ്രേതം 2, ഉടൽ, ലവ് ആക്‌ഷൻ ഡ്രാമ എന്നിവയാണ് പ്രധാന സിനിമകൾ. 

‘ജീവിതത്തിലെ രണ്ട് സര്‍പ്രൈസുകള്‍, എന്റെ രണ്ട് രഹസ്യങ്ങള്‍. എന്റെ ജീവിതത്തിലെ വലിയൊരു അധ്യായം തുടങ്ങിയത് ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ വച്ചാണ്. എന്നെ എന്റെ ഉണ്ണിയേട്ടന്‍ ആദ്യമായി വിവാഹം എന്ന പോലെ മാല ചാര്‍ത്തിയത് ഇവിടെ വച്ചാണ്. ഒരു രീതിയില്‍ പറഞ്ഞാല്‍ അണ്‍ ഒഫിഷ്യല്‍ മാര്യേജ്. അതിന് ശേഷം കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഞങ്ങളുടെ ഔദ്യോഗികമായ വിവാഹം നടന്നത്. അഞ്ച് ദിവസത്തെ കല്യാണാഘോഷങ്ങളെല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. അതിനിടയിലിതാ ജീവിതത്തിലെ ഒരു പുതിയ അധ്യായത്തിലേക്ക് ഞാനും ഏട്ടനും കടക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാതെ പുതിയൊരു സര്‍പ്രൈസ്. ആദ്യം ചോറ്റാനിക്കര ഭഗവതിയെ തന്നെ അറിയിക്കാമെന്ന് കരുതി. അതിന് ശേഷം കുടുംബം എന്ന പോലെ നിങ്ങളെയും. യെസ് വി ആര്‍ പ്രഗ്നന്റ്. കൂടുതല്‍ വിശേഷങ്ങള്‍ വരും ദിവസങ്ങളില്‍ എന്റെ യൂട്യൂബ് ചാനലിലൂടെ അറിയിക്കുന്നതായിരിക്കും. നിങ്ങളുടെ പ്രാർഥനയും, സ്‌നേഹവും, സപ്പോര്‍ട്ടും കൂടെയുണ്ടാവണം. വളരെയധികം സന്തോഷത്തോടെ നിങ്ങളുടെ സ്വന്തം ദുര്‍ഗ കൃഷ്ണ.’–നടിയുടെ വാക്കുകൾ.

ENGLISH SUMMARY:

Actress Durga Krishna is all set to embrace motherhood. The star herself shared this joyful news with her fans. Durga Krishna tied the knot with Arjun, a producer and businessman, in April 2021. Now, four years later, Durga and Arjun are delighted to welcome a new guest into their lives.