മലയാളം സിനിമയെന്നല്ല, സൗത്ത് ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രികളിലും ഹിന്ദി ബെല്‍റ്റിലും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗമാണ് ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോയുടേത്. മലയാളത്തില്‍ വന്നതില്‍ വച്ച് ഏറ്റവും വയലന്‍റായ ചിത്രത്തിന് കേരളത്തിന് പുറത്തേക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
എന്നാല്‍ മാര്‍ക്കോ രണ്ടാം ഭാഗം ചെയ്യുന്നില്ല എന്ന് ഉണ്ണി മുകുന്ദന്‍ തന്നെ അറിയിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കീഴില്‍ മാര്‍ക്കോ രണ്ടാം ഭാഗത്തെ പറ്റി ചോദിച്ചുള്ള ആരാധകന്‍റെ കമന്‍റിന് മറുപടിയായാണ് ഉണ്ണി മുകുന്ദന്‍ രണ്ടാം ഭാഗം ഉണ്ടാവില്ലെന്ന് പറഞ്ഞത്. 'ക്ഷമിക്കണം, മാര്‍ക്കോ സീരിസ് തുടരാനുള്ള പദ്ധതികള്‍ ഞാന്‍ ഉപേക്ഷിച്ചു. പ്രൊജക്ടിനുചുറ്റും വലിയ നെഗറ്റിവിറ്റിയാണ്. മാര്‍ക്കോയെക്കാള്‍ വലുതും മികച്ചതുമായ ഒന്ന് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കാം. നിങ്ങള്‍ തന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി' എന്നാണ് ഉണ്ണി കമന്‍റില്‍ കുറിച്ചത്.
ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം 100 കോടിക്ക് മുകളിൽ ബോക്സോഫീസ് കളക്ഷൻ നേടിയിരുന്നു.
ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്.എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ജഗദീഷ്, സിദ്ദീഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.