ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമായ ആഭ്യന്തരകുറ്റവാളി കണ്ടശേഷം പ്രതികരണവുമായി നടന്‍ ബാല. തന്‍റെ ജീവിതത്തില്‍ നടന്നകാര്യങ്ങളാണ് ചിത്രത്തിന്‍റെ ഉള്ളടക്കമെന്നും സിനിമ കണ്ട് തന്‍റെ കണ്ണ് നിറഞ്ഞുപോയി എന്നുമാണ് താരം പറഞ്ഞത്. വിവാഹമോചന കേസില്‍ എപ്പോഴും നഷ്ടം സംഭവിക്കുന്നത് പുരുഷന്‍മാര്‍ക്കാണെന്നും സ്ത്രീകള്‍ക്ക് നല്ല പണം ലഭിക്കുമെന്നും താരം പറയുന്നു.
വിവാഹമോചനത്തിന്‍റെ പേരില്‍ മക്കളെ അച്ഛന്‍മാരില്‍ നിന്നും പിരിക്കുന്നത് ഒരിക്കലും ക്ഷമിക്കാന്‍ ആകില്ലെന്നും നഷ്ടപരിഹാരം നല്‍കി തന്‍റെ കയ്യില്‍ ഇനി ആകെ അവശേഷിക്കുന്നത് ഒരു വളയും കുറച്ച് മോതിരങ്ങളുമാണെന്നും ബാല കൂട്ടിച്ചേര്‍ത്തു. ഇത് വരെ 3 വിവാഹം കഴിച്ച ആളാണ് നടന്‍ ബാല. ആദ്യ ഭാര്യയും ഗായികയുമായ അമൃതയെ ഉദ്ദേശിച്ചാണ് താരത്തിന്‍റെ പ്രതികരണമെന്നാണ് സോഷ്യല്‍മീഡിയയിലെ കമന്‍റുകള്‍.
ബാലയുടെ വാക്കുകള്‍
സിനിമയുടെ കണ്ടന്‍റ് ഇഷ്ടപ്പെട്ടിട്ടാണ് സിനിമ കാണാന്‍ വന്നത്. ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ സിനിമയില്‍ കാണുമ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞുപോയി. പക്ഷേ ഞാന്‍ കണ്‍ട്രോള്‍ ചെയ്തു. സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ ഒരു അമ്മ വന്ന് പറഞ്ഞു. എല്ലാ കാര്യങ്ങളും അറിയാം, മോന്‍ തളര്‍ന്ന് പോകരുത് എന്ന്. ഇങ്ങനെ ഒരു കേസ് വന്നാല്‍ ആണിന്‍റെ സമയവും ജോലിയും സുഹൃത്തുക്കളും പണവും കുടുംബവുമെല്ലാം പോകും. സമൂഹത്തില്‍ അവന്‍ വില്ലാനാകും. എന്നാല്‍ മറുവശത്ത് മാസാമാസം നല്ല പൈസ കിട്ടും. നല്ല വക്കീല്‍ ഉണ്ടെങ്കില്‍ എല്ലാ സ്വത്തും കൊണ്ടുപോകും. മതമോ ദൈവമോ നിയമോ ഒന്നും അച്ഛനെയും മക്കളെയും പിരിക്കാന്‍ പാടില്ല. പെണ്ണ് വിചാരിച്ചാൽ ആണിനെ നശിപ്പിക്കാൻ പറ്റും. നിയമത്തിൽ സത്രീക്കും പുരുഷനും തുല്യാവകാശം ഇല്ല. ആണിന് തുല്യാവകാശം ഇല്ല. പെണ്ണിനാണ് അവകാശം കൂടുതൽ. സ്വത്ത് എഴുതി വാങ്ങിയതിനെ കുറിച്ച് ചോദിച്ചാൽ, ഇനി അങ്ങോട്ട് കൊടുക്കാൻ തന്റെ കയ്യിൽ ഒന്നും ഇല്ല. ഒരു വളയും കുറച്ച് മോതിരങ്ങളുമേ ഉളളൂ, ബാല പറഞ്ഞു.