അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനപകടത്തിന് പിന്നാലെ തന്‍റെ മുന്‍ഭാര്യയോട് സുരക്ഷിതയായിരിക്കാന്‍ നടന്‍ ബാല. വിമാനാപകടത്തില്‍ പെട്ടവരെ ചികില്‍സിക്കുന്ന മെഡിക്കല്‍ സംഘത്തിലെ അംഗമാണ് എലിസബത്ത്. ഇവിടുത്തെ സ്ഥിതിഗതികളെക്കുറിച്ച് എലിസബത്ത് തന്നെ വാര്‍ത്താമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ടിവിയില്‍ കണ്ടിരുന്നെന്നും സുരക്ഷിതമായിരിക്കു എന്നും ബാല കുറിച്ചത്.
അഹമ്മദാബാദിലെ വിമാനാപകടത്തില്‍ ഉണ്ടായ നഷ്ടങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. ദൈവം നമുക്കൊപ്പം ഉണ്ടാകട്ടെ. ടിവിയില്‍ കണ്ടിരുന്നു സുരക്ഷിതയായിരിക്കൂ ഡോക്ടര്‍. എന്‍റെ പ്രാര്‍ത്ഥനയുണ്ടാകും. എന്നാണ് ബാല തന്‍റെ സാമൂഹ്യമാധ്യമ അക്കൗണ്ടില്‍ കുറിച്ചത്.
എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇന്‍റേണ്‍ ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റലിന്‍റെ മുകളിലേക്കാണ് വിമാനം പതിച്ചത്. ഹോസ്പിറ്റലിലെ പിഡി ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളുമടക്കം അന്‍പതോളം പേര്‍ മരണപ്പെട്ടിട്ടുണ്ടെന്ന് എലിസബത്ത് തന്നെ വ്യക്തമാക്കിയിരുന്നു. ഈ വേര്‍പാടിന്‍റെ ദുഃഖത്തിലാണ് എലിസബത്ത്. അപകടത്തില്‍ പരിക്കേറ്റവരെ എത്തിച്ചതും ഇതേ ആശുപത്രിയിലേക്കായിരുന്നു.