പ്രശസ്ത നടൻ രവി മോഹനും ആരതി രവിയും തമ്മിലുള്ള വിവാഹമോചന വാർത്തകൾ സജീവമാണ്. ഇരുവരും സമൂഹമാധ്യമത്തിലൂടെ ആരോപണ പ്രത്യാരോപണങ്ങൾ നടത്തിയതോടെ കോടതി താക്കീത് നൽകുകയും ചെയ്തു. ഇതിനിടെ ഗായിക കെനീഷ ഫ്രാൻസിസുമായുള്ള രവിയുടെ സൗഹൃദവും ചർച്ചയായിരുന്നു.
പൊതുവേദികളിൽ ഒരുമിച്ചെത്താൻ തുടങ്ങിയത് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് ആക്കംകൂട്ടി. കെനീഷ ഗർഭിണിയാണെന്ന രീതിയിലുള്ള പ്രചരണങ്ങളുമുണ്ടായി. ഇപ്പോഴിതാ ഇതിനു മറുപടി ഇതിനു മറുപടി പറയുകയാണ് കെനീഷ ഫ്രാൻസിസ്. ബിഹൈന്‍ഡ് വുഡ്സിനു നൽകിയ അഭിമുഖത്തിലായിരുന്നു കെനീഷയുടെ പ്രതികരണം.
‘ നിരവധി ആളുകൾ ഞാൻ ഗർഭിണിയാണെന്നു പറയുന്നു. എനിക്ക് സിക്സ് പായ്ക്കില്ല. ഞാൻ ഗർഭിണിയല്ല. എന്റെ കൈകൾ വയറിൽ വയ്ക്കുന്നതിന് എനിക്ക് ആരുടെയെങ്കിലും അനുവാദം വേണോ?’– എന്ന് കെനീഷ ചോദിച്ചു. ‘അന്‍ഡ്രും ഇന്‍ഡ്രും’ എന്ന പുതിയ ഗാനത്തില്‍ നിന്നുള്ളൊരു ചിത്രമാണ് തെറ്റിദ്ധാരണകള്‍ക്കിടയാക്കിയതെന്ന് കെനീഷ പറഞ്ഞു.