രവി മോഹനും( ജയം രവി) കെനിഷ ഫ്രാന്‍സിസും ഒരു വിവാഹത്തിന് ഒരുമിച്ചെത്തിയതാണ് ഇപ്പോള്‍ തമിഴകത്തെയും സോഷ്യല്‍മീഡിയയിലെയും ഒരു ചര്‍ച്ച. രവി മോഹന് ഇത്ര ധൈര്യമായോ എന്ന ചോദ്യമുന്നയിക്കുന്നതാണ് പലരും. എന്നാല്‍ രവി എന്തുകൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുത്തുവെന്ന കാര്യം എല്ലാവരും മനസിലാക്കണമെന്ന് പറയുകയാണ് നിര്‍മാതാവ് ബാലാജി പ്രഭു. ആരതി–രവി വിവാഹബന്ധം തകരാന്‍ കാരണം ആരതിയുടെ അമ്മയാണെന്നും പണം കായ്ക്കുന്ന മരമായാണ് അവര്‍ രവിയെ കണ്ടതെന്നും ബാലാജി പറയുന്നു.
രവിമോഹന്റെ ജീവിതം നിയന്ത്രിച്ചത് അമ്മായിയമ്മ സുജാത വിജയകുമാറാണെന്നും ബാലാജി മീഡിയ സര്‍ക്കിള്‍ എന്ന യുട്യൂബ് ചാനലിനോട് പറയുന്നു. ജയം രവി എന്തൊക്കെ ചെയ്യണം, എന്തു കഴിക്കണം, എപ്പോൾ ഉറങ്ങണം, എഴുന്നേൽക്കണം ഇതൊക്കെ തീരുമാനിക്കുന്നത് അവരാണെന്ന് പറഞ്ഞുകേട്ടിരുന്നു. അതുകൂടാതെ ആരതിയാകട്ടെ ജയം രവി എവിടെപ്പോകുന്നു, എന്തു ചെയ്യുന്നു എന്നൊക്കെ അറിയാൻ സ്പൈ വർക്കും നടത്തിയിരുന്നു. ഇതൊക്കെ സത്യമായ കാര്യങ്ങളാണെന്നും ബാലാജി.
രവി മോഹനും കെനിഷ ഫ്രാൻസിസും ഒരു പുതിയ തീരുമാനമെടുത്തെങ്കില്‍ അത് അവരുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. ചികഞ്ഞു പരിശോധിക്കേണ്ടതില്ല, എല്ലാവര്‍ക്കും അവരവരുടെ ജീവിതം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും ബാലാജി പറയുന്നു. അമ്മായിയമ്മ കാരണം വിഷമത്തിലായ മരുമകന്റെ അവസ്ഥ കണ്ടിട്ടുണ്ടോ? അതായിരുന്നു ജയം രവിയുടെ അവസ്ഥയെന്നും ബാലാജി പറയുന്നു. സുജാത നിര്‍മിച്ച ചിത്രങ്ങളിലൊന്നും രവിയ്ക്ക് ശമ്പളം നല്‍കിയിരുന്നില്ല.
ജയം രവിയുടെ പിതാവിന് ഈ വിവാഹത്തോട് താൽപര്യമില്ലായിരുന്നു. പല തവണ ജയം രവിയോട് ഇക്കാര്യം പറഞ്ഞതാണ്. പക്ഷേ പ്രണയത്തിലായതിനാൽ ആ വാക്കുകൾ കേട്ടില്ല. ആരതിയുടെ ഭാഗത്തും തെറ്റില്ലെന്നാണ് പറയുന്നത്. അമ്മ പറഞ്ഞത് മാത്രം കേൾക്കുകയാണ് ആരതി ചെയ്തത്. നല്ലൊരു ഭാര്യയായി തന്നെയാണ് ആരതി ജീവിച്ചത്, പക്ഷേ അമ്മ പറയുന്നത് മാത്രം കേൾക്കുകയും അനുസരിക്കുകയും ചെയ്തു, അതാണ് ദാമ്പത്യതകര്‍ച്ചയിലേക്ക് എത്തിയതെന്നും ബാലാജി പറയുന്നു.