ലിസ്റ്റിന്‍ സ്റ്റീഫന്‍റെ നിര്‍മാണത്തില്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് മൂണ്‍വാക്ക്. മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചെങ്കിലും ചിത്രത്തിന് ഇപ്പോള്‍ തിയേറ്ററുകള്‍ ഇല്ലാത്ത അവസ്ഥയാണ്. 140 തിയേറ്ററുകളില്‍ നിന്നും 12 തിയേറ്ററുകളിലേക്ക് പ്രദര്‍ശനം ചുരുങ്ങിയ സിനിമയുടെ അവസ്ഥയെ പറ്റി വൈകാരികമായി പ്രതികരിച്ചിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. മലയാളം ചലച്ചിത്ര മേഖലയിലെ പ്രതിസന്ധിക്കെതിരെ ഇതിലും വലിയ പോരാട്ടമുണ്ടോ എന്നാണ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ലിജോ ചോദിച്ചത്.
'മലയാള സിനിമയിലെ ഏറ്റവും മുന്തിയ നിർമ്മാതാവും വിതരണക്കാരനും തിയേറ്റർ മുതലാളിയും കൂടി മുന്നിൽ നിന്ന് നയിച്ച "മൂൺവാക്ക്" എന്ന ചലച്ചിത്രത്തിന്റെ മഹത്തായ രണ്ടാം വാരാഘോഷം. മലയാളം ചലച്ചിത്ര മേഖലയിലെ പ്രതിസന്ധിക്കെതിരെ ഇതിലും വലിയ പോരാട്ടമുണ്ടോ.
സബാഷ്
1st week - 140 stations
2nd week - 12 theaters
NB:സിനിമ തിയേറ്ററിൽ കണ്ടവർ ദയവായി അഭിപ്രായം കുറിക്കണം,' ലിജോ ജോസ് പെല്ലിശ്ശേരി കുറിച്ചു.
മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്നാണ് ചിത്രം നിർമിച്ചത്. നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ.കെ. ആണ് മൂണ്‍വാക്ക് സംവിധാനം ചെയ്യുന്നത്.