ആരാധകരുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ തഗ് ലൈഫ് എത്തി. മണിരത്നവും കമലും മൂന്നരപതിറ്റാണ്ടിന് ശേഷം ഒരുമിച്ച ചിത്രം. കര്‍ണാടകയില്‍ റിലീസ് ചെയ്യാത്തതിനാല്‍ ബെംഗളൂരുവില്‍ നിന്നടക്കം തഗ് ലൈഫ് കാണാന്‍ ആരാധകര്‍ ചെന്നൈയിലേക്ക് എത്തി.
ഫ്ലക്സില്‍ പാലഭിഷേകമുള്‍പ്പെടെ ചെയ്ത് തഗ് ലൈഫിന്‍റെ വരവ് കളറാക്കി ചെന്നൈ. സിമ്പുവിന്‍റെ ചിത്രം ധരിച്ച ടീ ഷര്‍ട്ടുമായാണ് സിമ്പു ആരാധകര്‍ എത്തിയത്. തമിഴ്നാട്ടില്‍ സ്പെഷല്‍ ഷോയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതിനാല്‍ 9 മണിക്ക് ഷോ തുടങ്ങി. കര്‍ണാടകയില്‍ തഗ്‌ലൈഫ് റിലീസ് ചെയ്യാത്തതിനാല്‍ ബെംഗളൂരുവില്‍ നിന്നടക്കം ആരാധകര്‍ ചെന്നൈയിലെത്തി. കേരളത്തിലും ആവേശത്തിന് ഒട്ടും കുറവില്ല. തഗ് ലൈഫ് കണ്ടിറങ്ങിയ ആരാധകരുടെ പ്രതികരണമിങ്ങനെ കമല്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ സിമ്പുവും തൃഷയും ജോജു ജോര്‍ജുമുള്‍പ്പെടെ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.