jsk-sureshgopi

സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന 'ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന പുതിയ ചിത്രത്തിന്റെ ടീസർ പുറത്ത്. അതിശക്തമായ ഒരു പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു കോർട്ട് റൂം ത്രില്ലർ ആയിരിക്കും ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്. അനുപമ പരമേശ്വരന്റെയും മികച്ച പ്രകടനം ടീസറിൽ കാണാൻ കഴിയുന്നുണ്ട്. ജൂൺ 20 ന് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തും.

പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെ എസ് കെ. സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവർക്ക് പുറമേ ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്,രതീഷ് കൃഷ്ണൻ, ഷഫീർ ഖാൻ, മഞ്ജുശ്രീ നായർ, ജയ് വിഷ്ണു,വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫനീന്ദ്ര കുമാർ ആണ്. 

ENGLISH SUMMARY:

The teaser for 'JSK - Janaki vs State of Kerala,' the new film starring Suresh Gopi in a lawyer's role, has been released. The teaser indicates that the movie will be an intense courtroom thriller dealing with a powerful subject. Anupama Parameswaran's impressive performance is also visible in the teaser. The film is set for a global theatrical release on June 20