TOPICS COVERED

ലോകേഷ് കനകരാജ് തുടക്കമിട്ട സിനിമാറ്റിക് യൂണിവേഴ്‌സായ എല്‍ സി യുവിലെ അടുത്ത ചിത്രം 'ബെൻസി'ൽ സൂപ്പർ വില്ലനായി നിവിൻ പോളി, നിവിൻ പോളിയുടെ ക്യാരക്ടർ വിഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. വാൾട്ടർ എന്ന് പേരുള്ള സ്റ്റൈലിഷ് വില്ലൻ റോളിലാണ് നിവിൻ പോളി ചിത്രത്തിലെത്തുന്നത്.ശരീരം മുഴുവൻ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞു സ്വർണ്ണ പല്ലും വെച്ച് ഉഗ്ര രൂപത്തിലാണ് നിവിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് കാരക്ടർ വിഡിയോയിൽ കാണാം.

രാഘവ ലോറൻസ് നായകനായി എത്തുന്ന 'ബെൻസ്' എന്ന ചിത്രം, റെമോ, സുൽത്താൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഭാഗ്യരാജ് കണ്ണനാണ് തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നത്. വമ്പൻ ബജറ്റിലൊരുങ്ങുന്ന ചിത്രം ലോകേഷ് കനകരാജ് നിർമാണ പങ്കാളിയായ ചിത്രത്തിന്റെ കഥ രചിച്ചതും ലോകേഷ് തന്നെയാണ്.

പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.ചിത്രത്തിന് സംഗീതമൊരുക്കുന്നത് മ്യൂസിക് സെൻസേഷനായ സായ് അഭ്യങ്കര്‍ ആണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് ഗൗതം ജോര്‍ജ്, എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിന്‍ രാജ് എന്നിവരാണ് . കൈതി, വിക്രം, ലിയോ എന്നിവയുൾപ്പെടുന്ന ലോകേഷ് സിനിമാറ്റിക് യുണിവേഴ്സിലാണ് ബെൻസ് ഉണ്ടാവുക. 

ENGLISH SUMMARY:

Nivin Pauly is set to portray a stylish villain named 'Walter' in 'Bency,' the next film in Lokesh Kanagaraj's cinematic universe (LCU). The character video released by the makers showcases Nivin Pauly in a fierce and opulent avatar, adorned with gold ornaments and gold teeth, leading to comparisons with powerful antagonists like 'Rolex' (from Vikram). His portrayal as a formidable and stylish villain is expected to earn significant acclaim