Image Credit: Instagram
നടന്‍ ഉണ്ണി മുകുന്ദനും പ്രഫഷനല്‍ മാനേജരായിരുന്ന വിപിന്‍ കുമാറും തമ്മിലുള്ള പ്രശ്നത്തില്‍ താരത്തെ പിന്തുണച്ച് യൂട്യൂബര്‍ സായി കൃഷ്ണ. മതവും, വെറുപ്പും ഉപയോഗിച്ച് മാർക്കറ്റ് ചെയ്യുകയെന്നുള്ളത് മാത്രമാണ് വിപിന്‍ കുമാറിന് അറിയുന്നതെന്നും ഉണ്ണി മുകുന്ദന് സംഘി പേര് ലഭിച്ചതിന് കാരണം ഇവനാണെന്നും സായി കൃഷ്ണ യൂട്യൂബ് വിഡിയോയില്‍ പറയുന്നു.
Also Read: ലാലേട്ടന്‍റെ ആ തകര്‍പ്പന്‍ ചാട്ടവും തല്ലും വന്നത് ഇങ്ങനെ; വിഡിയോ പുറത്തുവിട്ട് ‘തുടരും’ ടീം
വിപിൻ കുമാർ ലോക മാനിപുലേറ്റാണെന്നും ഒരു കാര്യം വളച്ചൊടിച്ച് മാനിപുലേറ്റ് ചെയ്യുക എന്ന ക്വാളിറ്റി ഇവനുണ്ടെന്നും സായി കൃഷ്ണ പറയുന്നു. ഇനിയെങ്കിലും ഉണ്ണി മുകുന്ദന്റെ ഫാൻസ്, വിപിൻ കുമാർ പറയുന്നത് വിശ്വസിക്കരുതെന്നും താരത്തിന്‍റെ ഇമേജിൽ പറ്റിപ്പിടിച്ചു വളർന്ന ഒരു ഇത്തിൾക്കണ്ണിയാണ് ഇയാളെന്നും വിഡിയോയിലുണ്ട്.
ഉണ്ണിമുകുന്ദന് ഇത്രകാലമായി സമാജം സ്റ്റാർ എന്ന പേരും മതത്തിന്‍റെയും പാര്‍ട്ടിയുടെയും പേരിലുള്ള സംഘി വിളികളൊക്ക ഉണ്ടാക്കിയത് ഇവനാണ്. ഏത് സിനിമയിൽ അഭിനയിച്ചാലും നടിയുമായി ഒരു ബന്ധം ഉണ്ടാക്കുക, ഇല്ലെങ്കിൽ ഉണ്ണിയുടെ കല്യാണത്തിന്‍റെ വിഷയം ഇതൊക്കെയാണ് വിപിന്‍ ഉണ്ടാക്കുന്നത്. ഈ മൂന്നാംകിട പിആർ മാത്രമേ വിപിന് അറിയു എന്നും വിഡിയോയിലുണ്ട്.
Also Read: ‘ആദ്യ വിവാഹം ഡിവോഴ്സായി, രണ്ടാമത്തെ ഭർത്താവ് മരിച്ചു, ഇപ്പോൾ ലിവ് ഇൻ റിലേഷൻഷിപ്പിൽ’: അഞ്ജു അരവിന്ദ്
'മതം, വെറുപ്പ് ഇവയൊക്കെ മാർക്കറ്റ് ചെയ്യുക എന്നുള്ളത് കൃത്യമായിട്ട് വിപിന് അറിയാം. ഉണ്ണി മുകുന്ദൻ മുന്‍പ് ചെയ്ത സിനിമകളിലൊക്കെ ഏറ്റവും കൂടുതൽ ഹേറ്റ് വന്നിട്ടുള്ളത് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും പേരിലാണ്. അയാൾ ചെയ്ത വർക്കിനെ പോലും നോക്കാതെ അയാളുടെ മതം രാഷ്ട്രീയം , വ്യക്തിജീവിതം എന്നൊക്കെ പറഞ്ഞിട്ട് നടക്കുന്ന മാർക്കറ്റിങ് ഇയാൾക്ക് നെഗറ്റീവ് ആണ് ഉണ്ടാക്കിയത്. അത് ഇവിടുത്തെ ഉണ്ണി മുകുന്ദൻ ഫാൻസിന് വളരെ വ്യക്തമായിട്ട് അറിയാം. ഈ പേഴ്സനൽ പിആർ ചെയ്യുന്ന വ്യക്തിയെ ഭയങ്കരമായിട്ട് അവർ വെറുക്കുന്നുണ്ട്. മാർക്കോ ഇറങ്ങിയ സമയത്ത് ഒബ്സ്ക്യൂറ മീഡിയയുടെയും റിൻസിയുടെയും പിആറിങ്ങിലാണ് ഈ വ്യക്തിക്ക് ഒരു സൂപ്പർ സ്റ്റാർ ഇമേജ് തന്നെ കേറുന്നത്' എന്നിങ്ങനെയാണ് സായ് കൃഷ്ണയുടെ പ്രതികരണം.
നേരത്തെ മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനും സായി കൃഷ്ണ എന്ന സീക്രറ്റ് ഏജന്റും തമ്മിൽ പ്രശ്നമുണ്ടായിരുന്നു. ഇക്കാര്യവും വിഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്റെ മാതാപിതാക്കളെ ചീത്ത പറഞ്ഞ ഒരാളെ എനിക്ക് അംഗീകരിക്കാൻ പാടാണെന്നും പക്ഷേ ഉണ്ണി മുകുന്ദന്റെ വിഷയങ്ങൾ വരുന്ന സമയത്ത് സപ്പോർട്ട് ചെയ്തും വിമർശിച്ചും സംസാരിച്ചിട്ടുണ്ടെന്നും സായി കൃഷ്ണ പറയുന്നു.