‘തുടരും’ എന്ന സിനിമ കണ്ടവരെല്ലാം ആവേശത്തോടെ കയ്യടിച്ച, ‘അടിയെടാ അവനെ’ എന്ന് പറഞ്ഞ ഒരു സീനാണ് പൊലീസ് സ്റ്റേഷനിലെ ഫൈറ്റ് സീന്‍. അതില്‍ ലാലേട്ടന്‍റെ ഒറ്റച്ചാട്ടവും തകര്‍പ്പന്‍ തല്ലും പ്രേക്ഷകരില്‍ അത്രത്തോളം ആഴത്തിലിറങ്ങിയിട്ടുണ്ട്. സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പലവട്ടം പറഞ്ഞ ഒരു കാര്യമുണ്ട്, ‘സിനിമയില്‍ എവിടെ വേണമെങ്കില്‍ ഫൈറ്റ് കൊണ്ടുവയ്ക്കാം. പക്ഷേ തിയേറ്ററിലിരിക്കുന്നവര്‍ പ്രായഭേദമന്യേ അടിയെടാ അവനെ എന്ന് പറയുന്ന ഘട്ടത്തില്‍ വേണം ഫൈറ്റ് നടക്കാന്‍. തുടരും സിനിമയില്‍ അത് നടന്നിട്ടുണ്ട്’ എന്ന്.
ലാലേട്ടന്‍ ആരാധകര്‍ക്ക് തരുണ്‍ മൂര്‍ത്തിയൊരുക്കിയ അതിഗംഭീര വിരുന്ന് തന്നെയായിരുന്നു തുടരും എന്ന് നിസംശയം പറയാം. താരാരാധനയെക്കാള്‍ ലാലേട്ടന്‍ എന്ന വികാരം ആരാധകരില്‍ തിരികെയെത്തിച്ച സിനിമയാണ് തുടരും. ആ തിരിച്ചുവരവിന് ഒരൊറ്റ ചാട്ടത്തിന്‍റെ ദൂരം മാത്രമേയുണ്ടായുള്ളൂ. പൊലീസ് സ്റ്റേഷന്‍ ഫൈറ്റിലെ ആ ചാട്ടത്തെക്കുറിച്ച് ആക്ഷന്‍ ഡയറക്ടർ സ്റ്റണ്ട് സിൽവ മനോരമ ന്യൂസ് ഡോട്ട്കോമുമായി നേരത്തെ സംസാരിച്ചിരുന്നു. ലാലേട്ടന്‍ ഞെട്ടിച്ചു കളഞ്ഞു എന്നാണ് അദ്ദേഹം പോലും പറഞ്ഞത്. ALSO READ: ‘ഭൂരിഭാഗം ഫൈറ്റ് സീനുകളിലും ലാല്‍സാറിനു പനി, അതൊരു നല്ല രാശി’
‘ഒറ്റയാന്‍ മദമിളകി വരുന്ന പോലെ തോന്നണം ഈ കഥാപാത്രമെന്നു സംവിധായകന്‍ പറഞ്ഞു തന്നിരുന്നു. രണ്ടു മൂന്നു വിധത്തില്‍ ചാടുന്നത് പ്ലാന്‍ ചെയ്തു. പക്ഷെ ലാല്‍ സാര്‍ സ്വന്തമായ ശൈലിയില്‍ ഒരു ചാട്ടമങ്ങ് ചാടി. അത്ര തന്നെ. വെറും ഒരു മിനിറ്റുകൊണ്ട് ആ ചാട്ടം ഷൂട്ട് ചെയ്ത് കൂളായി ലാല്‍ തിരിച്ചു പോയി’ എന്നാണ് സ്റ്റണ്ട് സിൽവ പറഞ്ഞത്. അതാകട്ടെ ആ ഫൈറ്റ് സീന്‍ തന്നെ വേറെ ലെവലാക്കി. 104 ഡിഗ്രി പനിയുള്ളപ്പോഴാണ് ക്ലൈമാക്സ് ഫൈറ്റ് സീനിനടക്കം മോഹന്‍ലാല്‍ അഭിനയിച്ചതെന്നും അദ്ദേഹം പറഞ്ഞു.