മലയാളം വെബ് സീരിസുകളില്‍ ഏറെ ജനപ്രീതി നേടിയ കേരള ക്രൈം ഫയല്‍സ് സീസണ്‍ രണ്ടിന്‍റെ ട്രെയിലര്‍ പുറത്ത്. ഇത്തവണ അജു വര്‍ഗീസും ലാലിനുമൊപ്പം അര്‍ജുന്‍ രാധാകൃഷ്ണനും ടീമിലുണ്ട്. ഡിയര്‍ ഫ്രണ്ട്, കണ്ണീര്‍ സ്​ക്വാഡ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പടിച്ചുപറ്റിയ താരമാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍.  കേരള ക്രൈം ഫയല്‍സ് ദ സെര്‍ച്ച് ഫോര്‍ സിപിഒ അമ്പിളി രാജു എന്നാണ് രണ്ടാം സീസണിന്‍റെ പേര്.  

ഹരിശ്രീ അശോകന്‍, രഞ്ജിത്ത് ശേഖര്‍, സഞ്ചു, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, നൂറിന്‍ ഷെരീഫ്, ജിയോ ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസന്‍ എന്നിവരും സീരിസിലെത്തുന്നുണ്ട്. അഹമ്മദ് കബീറാണ് ക്രൈം ഫയൽ സീസൺ 2 സംവിധാനം ചെയ്യുന്നത്. ഹിഷാം അബ്ദുൾ വഹാബ് ആണ് സം​ഗീതം ഒരുക്കുന്നത്.  ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ സീരിസ് ഉടന്‍ സ്ട്രീം ചെയ്യും. 

ENGLISH SUMMARY:

The trailer for 'Kerala Crime Files Season 2,' a highly popular Malayalam web series, has been released. This season, Arjun Radhakrishnan joins the team alongside Aju Varghese and Lal. Arjun Radhakrishnan gained audience attention through his films 'Dear Friend' and 'Kanneer Squad.'