ആരാധകരേക്കാളേറെ ജൂണ്‍ 5 നായി കാത്തിരിക്കുന്നത് താനാണെന്ന് കമല്‍ഹാസന്‍. തീയറ്ററുകളെ ഇളക്കിമറിക്കാന്‍ തഗ് ലൈഫ് എത്തുന്നത് ജൂണ്‍ 5നാണ്. ക്രിക്കറ്റിന് നല്‍കുന്ന അതേ പിന്തുണയും ആനുകൂല്യങ്ങളും ചലച്ചിത്ര മേഖലയ്ക്കും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഏറെ പ്രതീക്ഷകളോടെയാണ് തഗ് ലൈഫിനെ വരവേല്‍ക്കാന്‍ ആരാധകര്‍ കാത്തിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടിന് ശേഷം കമല്‍ ഹാസനും മണിരത്നവും ഒരുമിക്കുന്ന തഗ് ലൈഫ്. 1987–ല്‍ നായകന് വേണ്ടിയാണ് ഇരുവരും ഇതിന് മുന്‍പ് ഒന്നിച്ചത്. ആരാധകരേക്കാളേറെ ജൂണ്‍ 5 നായി കാത്തിരിക്കുന്നത് താനാണ് എന്ന് കമല്‍ഹാസന്‍.
തങ്ങളുടെ പരമാവധി ചെയ്തുവെന്ന് വിശ്വസിക്കുന്നുവെന്നും കമല്‍ഹാസന്‍. തൃഷ, സിമ്പു, ജോജു ജോര്‍ജ് തുടങ്ങി വന്‍ താരനിരയുണ്ട് ചിത്രത്തില്‍. ക്രിക്കറ്റിന് നല്‍കുന്ന അതേ പിന്തുണയും ആനുകൂല്യങ്ങളും ചലച്ചിത്ര മേഖലയ്ക്കും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.അങ്ങനെ നല്‍കിയാല്‍ ആഗോള തലത്തിലേക്ക് ചലച്ചിത്രമേഖലയെ എത്തിക്കാനാകുമെന്നും കമല്‍ഹാസന്‍.