കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ബിനാലെയില്‍ തിളങ്ങി വിദേശ മലയാളിയായ കലാകാരി. അമേരിക്കയിലെ ഡാലസില്‍ താമസിക്കുന്ന ഒറ്റപ്പാലം സ്വദേശിനി അനഘ നായരാണ് കാന്‍ കണ്ടംപററി ആര്‍ട്ട് ബിനാലെയിലെത്തി കേരളത്തിന്റെ അഭിമാനമായത്.
ലോക സിനിമകളുടെ വിശ്വോത്തര വേദിയായ കാന്‍ ഫിലിം ഫെസ്റ്റിന്റെ ഭാഗമായാണു കണ്ടംപററി ആര്‍ട്ട് ബിനാലെ നടക്കുന്നത്. കഴിഞ്ഞ പതിനാറു മുതല്‍ പതിനെട്ട് വരെ നടന്ന ഈ വര്‍ഷത്തെ ബിനാലെയിലാണ് ഒറ്റപ്പാലം സ്വദേിശിനി അനഘ നായരുടെ ചിത്രവും പ്രദര്‍ശിപ്പിച്ചത്. ടായിച്ചി-മിറര്‍ ഓഫ് ദ ഫ്യൂച്ചര്‍ ബെയറര്‍ എന്ന ചിത്രമാണു തിരഞ്ഞെടുക്കപ്പെട്ടത്.
അമേരിക്കയിലെ ഡാലസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ അനക കലാത്രിഷ്ണ പേരില്‍ ആര്‍ട്സ് സ്കൂളും നടത്തുന്നുണ്ട്.