ചുരുങ്ങിയ കാലം കൊണ്ട് തന്നെ രസകരമായ എപ്പിസോഡുകളിലൂടെ പ്രേക്ഷകമനസില്‍ ഇടംനേടിയ യൂട്യൂബേഴ്സാണ് കരിക്ക്. നിത്യജീവിതത്തിലെ തമാശ നിറഞ്ഞ സംഭവങ്ങള്‍ വിഡിയോ ആക്കിയ കരിക്ക് കേരളത്തില്‍ ഡിജിറ്റല്‍ ഇടത്തില്‍ തന്നെ വലിയ മാറ്റം കൊണ്ടുവന്നിരുന്നു. കരിക്കിലെ ഏറ്റവും ജനപ്രിയരായ താരങ്ങളാണ് ലോലന്‍, ജോര്‍ജ് എന്നറിയപ്പെടുന്ന ശബരീഷും അനു കെ.അനിയനും. അഭിനയത്തിന് പുറമെ തങ്ങളുടെ മറ്റ് ഹോബികളും ഇവര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവക്കാറുണ്ട്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ശബരീഷ് പങ്കുവച്ച വിഡിയോ ശ്രദ്ധ നേടുകയാണ്. 'ദേവരാഗം' സിനിമയിലെ ഹിറ്റ് ഗാനമായ 'ശിശിരകാല മേഘമിഥുന' എന്ന പാട്ട് ഫ്ളൂട്ടില്‍ വായിക്കുന്ന വിഡിയോ ആണ് ശബരീഷ് പങ്കുവച്ചത്. ശബരീഷിനൊപ്പം അനു കെ.അനിയനുമുണ്ട്. ഫ്ളൂട്ട് വായിക്കാന്‍ തുടങ്ങുമ്പോള്‍ ഇടിവെട്ടുകയും അതുകേട്ട് പുറത്തേക്ക് പോയി നോക്കിയതിനും ശേഷമാണ് ശബരീഷ് ഫ്ളൂട്ട് വായിച്ചത്. ശ്രിന്ദ, ഫര്‍ഹാന്‍ ഫാസില്‍ എന്നിവര്‍ വിഡിയോക്ക് കമന്‍റുമായി എത്തി.
മുമ്പ് ശബരീഷ് പങ്കുവച്ച ഫ്ളൂട്ട് വായിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 'ഒാര്‍ഡിനറി' സിനിമയിലെ 'സുന്‍ സുന്‍ സുന്ദരിതുമ്പി' എന്ന പാട്ട് ശബരീഷും അനു കെ.അനിയനും പാടുന്ന വിഡിയോയും ശ്രദ്ധ നേടിയിരുന്നു.