TOPICS COVERED

ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാനുള്ള തന്‍റെ ആഗ്രഹം തുറന്നുപറഞ്ഞ് ബോളിവുഡ് താരം ആലിയ ഭട്ട്. ഫഹദ് മികച്ച നടനാണെന്നും അദ്ദേഹം ഹിന്ദിയിലും തരംഗമായെന്നും ആലിയ പറഞ്ഞു. ഫഹദിന്‍റെ ഇഷ്ടചിത്രവും ബ്രൂട്ട് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ആലിയ ഭട്ട് തുറന്നുപറഞ്ഞു. 

'കഴിവുറ്റ ഒരുപാട് അഭിനേതാക്കള്‍ ഇവിടെയുണ്ട്. ഡാര്‍ലിംഗ്സ് എന്ന ചിത്രത്തില്‍ റോഷന്‍ മാത്യുവിനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിരുന്നു. മലയാളത്തില്‍ നേരത്തേ ശ്രദ്ധിക്കപ്പെട്ടിരുന്ന അദ്ദേഹം ഇപ്പോള്‍ ഹിന്ദിയിലും തരംഗം തീര്‍ക്കുന്നുണ്ട്. എനിക്ക് ഏറെ ബഹുമാനമുള്ള ഒരാളാണ് ഫഹദ് ഫാസില്‍. അതിഗംഭീര നടനാണ് അദ്ദേഹം. ആവേശം എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. അദ്ദേഹവുമൊത്ത് അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്,' അലിയ ഭട്ട് പറഞ്ഞു. 

ജിഗ്ര ആണ് ഒടുവില്‍ പുറത്തുവന്ന ആലിയ ഭട്ടിന്‍റെ ചിത്രം. ആല്‍ഫ, ലവ് ആന്‍ഡ് വാര്‍‌ എന്നിവയാണ് ഇനി പുറത്തുവരാനുള്ള താരത്തിന്‍റെ ചിത്രങ്ങള്‍.  

ENGLISH SUMMARY:

Bollywood actress Alia Bhatt has openly expressed her desire to act alongside Fahadh Faasil. Alia praised Fahadh as an excellent actor who has also made a significant impact in Hindi cinema. Alia Bhatt also revealed her favorite Fahadh Faasil film.