2016ല്‍ വൈശാഖിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ സുപ്പര്‍ഹിറ്റ് ചിത്രമാണ് പുലിമുരുകന്‍. ചിത്രം പുറത്തിറങ്ങി 9 വര്‍ഷം പിന്നിട്ടെന്ന് ഓര്‍മപ്പെടുത്തലിന്‍റെ ഞെട്ടലിലാണ് സോഷ്യല്‍മീഡിയ. പുലിമുരുകനില്‍ മോഹന്‍ലാലിന്‍റെ മകളായി വേഷമിട്ട ദുര്‍ഗ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച റീലാണ് ഈ ഓര്‍മപ്പെടുത്തലിന് പിന്നില്‍. ചക്കിയുടെ വളര്‍ച്ചയിലൂടെയാണ് പലരെയും 9 വര്‍ഷങ്ങള്‍ പിന്നിട്ടെന്ന് തിരിച്ചറിഞ്ഞത്.
1.6 മില്യണ്‍ ആളുകളാണ് രണ്ടുദിവസം കൊണ്ട് റീല്‍ കണ്ടത്. താന്‍ ലാലേട്ടന്‍റെ അഭിനയരീതിയാണ് കണ്ട് പഠിച്ചതെന്നും ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ ലാലേട്ടനാണെന്നും ദുര്‍ഗ പറഞ്ഞിരുന്നു. പുലിമുരുകന്‍ സിനിമയില്‍ മോഹന്‍ലാലിന്‍റെ മീശപിരിക്കുന്ന സീന്‍ ഇല്ലായിരുന്നെന്നും ഡയലോഗ് പറഞ്ഞപ്പോള്‍ താന്‍ അത് വെറുതെ ചെയ്തതാണെന്നും സ്വന്തം മോളെപ്പോലെയാണ് മോഹന്‍ലാല്‍ കണ്ടിരുന്നതെന്നും താരം പറഞ്ഞു.
ദിവസങ്ങള്‍കൊണ്ട് 20കെ ഫോളോവേഴ്സാണ് ദുര്‍ഗക്ക് കൂടിയത്. വിശ്വസിക്കാൻ ചെറിയ ഒരു ബുദ്ധിമുട്ട്, പിള്ളേരൊക്കെ വളർന്നു നമ്മക്ക് വയസ് ആയി, പുലിമുരുകൻ ഇറങ്ങിയിട്ട് 9 വർഷമായെന്ന് വിശ്വസിക്കാനാകുന്നില്ല, മുരുകന്‍റെ മോളല്ലേ ഇത്, കമന്‍റ് ഇടുന്നവരയുടെ ശ്രദ്ധയ്ക്ക് മുരുകൻ അറിഞ്ഞാൽ മരത്തിൽ തറച്ച വേൽ നെഞ്ചത്ത് തറയ്ക്കും എന്നൊക്കെയാണ് കമന്‍റുകള്‍.