സോഷ്യല്‍മീഡിയയിലെ ട്രെന്‍ഡിങ് ഫാമിലാണ് നടന്‍ കൃഷ്ണകുമാറും കുടുംബവും. കൃഷ്ണകുമാറിന്‍റെയും മക്കളുടെയും വിശേഷങ്ങള്‍ കൗതുകത്തോടെ എല്ലാവരും കേട്ടിരിക്കാറുമുണ്ട്. ഇപ്പോഴിതാ മൂന്നാമത്തെ മകള്‍ ഇഷാനിയുടെ വിഡിയോയാണ് ശ്രദ്ധനേടുന്നത്. അഹാനയാണോ ഇഷാനിയാണോ ആദ്യം കല്ല്യാണം കഴിക്കുക എന്നതായിരുന്നു ചോദ്യം. പലരും ചോദിക്കുന്ന ചോദ്യമാണെന്നും എന്ത് മണ്ടത്തരമാണെന്നും എന്തായാലും താന്‍ കല്ല്യാണം ഇപ്പോള്‍ കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ഇഷാനി വ്യക്തമാക്കിയത്.
ഇഷാനിയുടെ വാക്കുകള്‍
പലരും ചോദിക്കുന്ന ചോദ്യമാണിത്. അമ്മുവാണോ ഞാനാണോ ആദ്യം കല്ല്യാണം കഴിക്കുക എന്നത്. ഞാനും അമ്മുവും തമ്മില്‍ അഞ്ച് വയസിന്‍റെ വ്യത്യാസമാണ്. അമ്മു കല്ല്യാണം കഴിക്കുകയേ ഇല്ല എന്ന് കരുതിയിട്ടാണോ ഇത് ചോദിക്കുന്നത് എന്നറിയില്ല. ഞങ്ങള്‍ തമ്മില്‍ അഞ്ച് വയസിന്‍റെ വ്യത്യാസമുണ്ട്. അമ്മുവിന് ഇപ്പോള്‍ 29 വയസായി. അമ്മുവിന്‍റെ അതേ മൈന്‍ഡ് സെറ്റാണ് എനിക്കും. എനിക്ക് 29 ആയാല്‍ അമ്മുവിന് 34 ആകും. പ്ലാന്‍ ഉണ്ടെങ്കില്‍ അമ്മു അതിന് മുന്‍പേ കല്ല്യാണം കഴിക്കും. അടുത്ത 4,5 കൊല്ലത്തേക്ക് ഞാന്‍ കല്ല്യാണം കഴിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയേ വേണ്ട. അല്ലെങ്കില്‍ എന്‍റെ മനസ് മാറണം. അതിന് ഒരു ചാന്‍സും ഇല്ല. എപ്പോള്‍ വേണമെങ്കിലും കല്ല്യാണം കഴിക്കാലോ. എനിക്ക് എന്‍റെ അച്ഛന്‍റെയും അമ്മയുടെയും കുഞ്ഞുമോളായിട്ട് ഇരിക്കാനാണ് ആഗ്രഹം.
തന്റെ ഫോളോവേഴ്സിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഇഷാനി. ദിയയുടെ കുഞ്ഞ് ഇഷാനിയെ എന്താകും വിളിക്കുക എന്ന ചോദ്യത്തിന് കുഞ്ഞമ്മ, ചിറ്റ എന്നൊക്കയുള്ള വിളികളോട് തനിക്ക് താൽപര്യമില്ലെന്നും ഇഷാനി പറഞ്ഞു. ഈ പ്രസ്താവന വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.