ishani-diya

സോഷ്യല്‍ മീഡിയ ലോകത്തെ ശ്രദ്ധിക്കപ്പെടുന്ന സെലിബ്രിറ്റിയാണ് ദിയ കൃഷ്ണ. കുടുംബത്തിലെ പുതിയ വിശേഷങ്ങളും യാത്രകളും കല്യാണവും അങ്ങനെ തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കാറുണ്ട്. ഇപ്പോളിതാകുഞ്ഞിനെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ കുടുംബം.

എനിക്ക് കുട്ടികളുണ്ടായാൻ അവർ പോലും എന്നെ അമ്മയെന്ന് വിളിക്കുന്നത് എനിക്ക് അംഗീകരിക്കാൻ പറ്റില്ല

ചേച്ചിയുടെ കുഞ്ഞിനെ കാണാനും ഓമനിക്കാനും താൻ ആഗ്രഹത്തോടെ കാത്തിരിക്കുകയാണെന്ന് പറയുകയാണ് ദിയയുടെ സഹോദരിയായ ഇഷാനി. ‘ഓസിയുടെ കുഞ്ഞിനെ കാണാൻ ഞങ്ങൾ എല്ലാവരും എക്സൈറ്റഡാണ്. ഹൻസു കഴിഞ്ഞിട്ട് കുടുംബത്തിൽ വരാൻ‌ പോകുന്ന ആദ്യത്തെ കുഞ്ഞാണ്. എന്റെ ഓർമയിൽ ഞാൻ ഒരു ബേബിയെ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിൽ അത് ഹൻസുവിനെയാണ്. അന്ന് ഞാനും ഒരു ബേബിയായിരുന്നു, ഹൻസുവിനുശേഷം തൻവിയുടെ കുഞ്ഞായ ലിയാൻ വന്നുവെങ്കിലും അവൻ കുഞ്ഞായിരിക്കുമ്പോൾ ഞങ്ങൾ അവനെ കാണുകയോ ഓമനിക്കുകയോ ചെയ്തിട്ടില്ല. ആ സമയത്തെല്ലാം അവർ കാനഡയിലായിരുന്നു. ലിയാന് നാല് വയസായപ്പോഴാണ് ഞങ്ങൾ ആദ്യമായി നേരിട്ട് കാണുന്നത് തന്നെ. പിന്നെ അമ്മയാവണമെന്ന് അതിയായി ആഗ്രഹിക്കുന്നയാളല്ല ഞാൻ. എന്നിരുന്നാലും കുട്ടികളെ എടുക്കാൻ ഇഷ്ടമാണ്.അതുകൊണ്ട് തന്നെ ഓസിയുടെ കുഞ്ഞിനെ എടുക്കാൻ എക്സൈറ്റഡാണ്’ ഇഷാനി പറയുന്നു. 

തന്റെ ഫോളോവേഴ്സിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഇഷാനി. ദിയയുടെ കുഞ്ഞ് ഇഷാനിയെ എന്താകും വിളിക്കുക എന്നായിരുന്നു മറ്റ് ചിലർക്ക് അറിയേണ്ടിയിരുന്നത്. എന്നാൽ കുഞ്ഞമ്മ, ചിറ്റ എന്നൊക്കയുള്ള വിളികളോട് തനിക്ക് താൽപര്യമില്ലെന്നും ഇഷാനി പറഞ്ഞു. 

‘കുഞ്ഞമ്മ, ചിറ്റ എന്നൊക്കെ ഓസിയുടെ കുഞ്ഞ് എന്നെ വിളിച്ചാൽ ഞാൻ അത് അക്സപറ്റ് ചെയ്യില്ല. കാരണം എന്റെ മനസിൽ ഞാൻ ഇപ്പോഴും കുട്ടിയാണ്. അതുകൊണ്ട് തന്നെ എന്നെ വേറൊരു കുട്ടിയും കുട്ടിയായിട്ട് തന്നെ വേണം എന്നെ കാണാൻ. അല്ലാതെ മുതിർന്ന ഒരാളായി കാണരുത്. മനസുകൊണ്ട് ഞാൻ ഇപ്പോഴും കുട്ടിയാണ്. ലിയാൻ പോലും ഞങ്ങളെ പേരാണ് വിളിക്കുന്നത്.എനിക്കും അതാണ് ഇഷ്ടം. അതുകൊണ്ട് ഓസിയുടെ കുഞ്ഞിനോട് എന്നെ പേര് വിളിക്കാനാകും ഞാൻ പറയുക. അമ്മയുടെ സഹോദരിയെ ഞങ്ങൾ ചിന്നമ്മ എന്നാണ് വിളിക്കുന്നത്. കുഞ്ഞമ്മ എന്ന വിളി ക്രിഞ്ചായി തോന്നും. എനിക്ക് കുട്ടികളുണ്ടായാൻ അവർ പോലും എന്നെ അമ്മയെന്ന് വിളിക്കുന്നത് എനിക്ക് അംഗീകരിക്കാൻ പറ്റില്ല. ഞാൻ എന്റെ അമ്മയുടെ കുട്ടിയാണ്. ഞാൻ ആരുടേയും അമ്മയാവില്ല ആന്റിയുമാവില്ലെന്നും ഇഷാനി പറയുന്നു.

ENGLISH SUMMARY:

Ishani, sister of social media star Diya Krishna, shares her excitement about welcoming a new baby into their family. With Diya preparing for motherhood, the entire family is looking forward to the arrival of the little one. Ishani reminisces about her experiences with the family's other children—Hansu and Lian—and expresses her eagerness to see and care for Diya’s baby, lovingly referred to as “Osy’s baby.” Despite not being someone who dreams of becoming a mother herself, Ishani says she loves holding babies and is thrilled about this addition. However, she jokingly adds that she won’t accept the baby calling her "Kunjamma" or "Chitta."