ottakomban-badran

മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപിയുടെ  ഒറ്റക്കൊമ്പന് ആക്ഷൻ പറഞ്ഞ് സംവിധായകൻ ഭദ്രൻ. ഒറ്റക്കൊമ്പന്‍റെ ചിത്രീകരണം പുരോഗമിക്കുന്നതിടെ പാലാ കുരിശു പള്ളിക്ക് മുന്നിലുള്ള സെറ്റിലെത്തിയ  ഭദ്രൻ അവിചാരിതമായാണ് ഒരു സീനിനായി  സംവിധായകന്‍റെ തൊപ്പിയണിഞ്ഞത് . 

ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള നിർണായക സംഘടന രംഗമാണ് ഇതെന്നാണ് സൂചന  . 2005 ൽ പുറത്തിറങ്ങിയ ഉടയോനാണ്  ഭദ്രന്‍റെ റിലീ സിനെത്തിയ അവസാന ചിത്രം . രണ്ടു പതിറ്റാണ്ടിന് ശേഷമാണ്  മറ്റൊരു ചിത്രത്തിന് ഭദ്രൻ ആക്ഷൻ പറയുന്നത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ ഭദ്രനൊപ്പം ഒരു ചിത്രത്തിൽ സംവിധാന സഹായിയായി  പ്രവർത്തിച്ചിട്ടുള്ള മാത്യൂസിന്‍റെ ആദ്യ ചിത്രമാണ് ഒറ്റക്കൊമ്പൻ.

അതേസമയം ഒറ്റക്കൊമ്പന്‍റെ രണ്ടാംഘട്ട ചിത്രീകരണം കോട്ടയത്തും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്. ഇന്ദ്രജിത്ത് , വിജയ രാഘവൻ , ലാലു അലക്സ്, കബീർ ദുഹാൻ സിങ് ,മേഘ്ന രാജ് തുടങ്ങിയ നീണ്ട താരനിര അണിനിരക്കുന്ന ചിത്രത്തിൽ തെ ന്നിന്ത്യൻ താരം  അഭിനയ നായികയാകും .

സുരേഷ് ഗോപിയുടെ 250-ാം ചിത്രമെന്ന നിലയിൽ  പ്രേക്ഷകർ ഏറെ ആകാംഷ യോടെ കാത്തിരിക്കുന്ന ഒറ്റക്കൊമ്പനിൽ കടുവാക്കുന്നേൽ കുറുവച്ചനായാണ്  താരം എത്തുന്നത്. കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഒറ്റക്കൊമ്പൻ . 

വി സി പ്രവീൺ , ബൈജു ഗോപാലൻ കൃഷ്ണമൂർത്തി എന്നിവർ എക്സിക്യൂട്ടീവ് ടെ പ്രൊഡ്യൂസർമാരാകുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്  നിർമ്മിക്കുന്നത്. ഷിബിൻ ഫ്രാൻസിസാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ENGLISH SUMMARY:

Director Bhadran Dons Director's Hat for a Scene in Suresh Gopi's 'Ottakomban'