ട്രെയിനിലെ യാത്രക്കാരുടെ ലാപ്ടോപ്പും മൊബൈൽ ഫോണും മോഷ്ടിച്ച കേസില്‍ സംവിധായകൻ പിടിയില്‍. പാലക്കാട് കരിമ്പ സ്വദേശി കാജാ ഹുസൈനെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്
ട്രെയിനിലെ യാത്രക്കാരുടെ ലാപ്ടോപ്പും മൊബൈൽ ഫോണും മോഷ്ടിച്ച കേസില്‍ സംവിധായകൻ പിടിയില്‍. പാലക്കാട് കരിമ്പ സ്വദേശി കാജാ ഹുസൈനെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. 'കള്ളന്മാരുടെ വീട്' എന്ന സിനിമയുടെ സംവിധായകനാണ് കാജാ ഹുസൈന്‍.
ട്രെയിൻ യാത്രക്കാരിയായ മണ്ണാർക്കാട് പൊറ്റശ്ശേരി സ്വദേശിയായ യുവതിയുടെ 80,000 രൂപയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്നായിരുന്നു സംവിധായകനെതിരെയുള്ള കേസ്. പരാതിയുടെ അടിസ്ഥാനത്തില്‍ ഷൊർണൂർ റെയിൽവേ പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കാജാ ഹുസൈന്‍ പിടിയിലായത്. ഇതാദ്യമായല്ല കാജാ ഹുസൈന്‍ മോഷണം നടത്തുന്നത്. മുന്‍പ് കോഴിക്കോട് ഭാഗത്ത് വെച്ചും ട്രെയിനിൽ നിന്ന് നാല് ലാപ്ടോപ്പുകളും മോഷ്ടിച്ചതും ഇയാള്‍ ആണെന്ന് കണ്ടെത്തി.
സിനിമാ നിർമാണത്തിനായി പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന കേസിൽ 2024 ജൂലൈയിൽ കാജാഹുസൈൻ പൊലീസിൽ കീഴടങ്ങിയിരുന്നു. സിനിമാ നിർമാണത്തിന്റെ പേരിൽ 62 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. ജാമ്യാപേക്ഷ തള്ളിയതോടെയാണ് അന്ന് കാജാ ഹുസൈൻ കീഴടങ്ങിയത്.
Malayalam film director Khaja Hussain, known for the movie "Kallanmarude Veedu," was arrested by the Railway Police for stealing passengers' laptops and mobile phones on trains. The arrest followed a complaint filed by a woman from Mannarkkad, Pottassery, whose mobile phone worth Rs 80,000 was stolen on a train. Shornur Railway Police tracked down the director using CCTV footage during their investigation. Authorities revealed that this was not his first offense, as he was also responsible for stealing four laptops from a train near Kozhikode previously. Additionally, Khaja Hussain had surrendered to the police in July 2024 in connection with a separate cheating case involving a fraud of Rs 62 lakh under the guise of movie production
ENGLISH SUMMARY: