ഒരു കാറിന്‍റെ മുന്‍ സീറ്റില്‍ യാത്ര ചെയ്യുമ്പോള്‍ ഒരാളുമാത്രമെ ഇരിക്കാവു എന്നതാണ് നിയമം. സീറ്റ് ബെല്‍റ്റിടണമെന്നും മോട്ടര്‍ വാഹന നിയമത്തില്‍ പറയുന്നു. എന്നാല്‍ മുന്‍ സീറ്റില്‍ രണ്ട് പേരെ ഇരുത്തി സീറ്റ് ബെല്‍റ്റ് ഇട്ട് യാത്ര ചെയ്താലോ, അത് കുറ്റം തന്നെയാണ്. അത്തരത്തില്‍ വൈറലാകാന്‍ വേണ്ടി സോഷ്യല്‍ മീഡിയ താരങ്ങളായ രജിത് കുമാറും രേണുസുധിയും സംഘവും നടത്തിയ യാത്രയാണ് സൈബറിടത്ത് ചര്‍ച്ച. ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് എംവിഡിയെ ടാഗ് ചെയ്ത് ആളുകള്‍ പറയുന്നു.
നിയമം തെറ്റിക്കില്ല എന്ന് പറഞ്ഞാണ് ഓണ്‍ലൈന്‍ മീഡിയയ്ക്ക് മുന്നില്‍ രണ്ടുപേരെ ഒരു സീറ്റിലിരുത്തി സീറ്റ്ബെല്‍റ്റ് ഇട്ട് യാത്ര ആരംഭിക്കുന്നത്. പുറകിലെ സീറ്റില്‍ ഇരിക്കാനിടയില്ലാ അതാണ് മുന്‍ സീറ്റിലെന്നാണ് ഇവരുടെ പക്ഷം. എന്നാല്‍ വിഡിയോയിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
സമൂഹമാധ്യമങ്ങളിലെ വൈറല്‍ താരമാണ് കൊല്ലം സുധിയുടെ ഭാര്യ രേണു. പ്രശസ്തിയോടൊപ്പം വിവാദങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന രേണു സൈബറിടത്ത് സജീവമാണ്. ഫോട്ടോ ഷൂട്ടുകളുടെയും ആൽബങ്ങളുടെയും റീലുകളുടെയുമൊക്കെ പേരിലാണ് രേണു വിമര്‍ശനം കേള്‍ക്കാറുള്ളതെങ്കിലും ചെയ്യുന്ന വീഡിയോ എല്ലാം മില്യണ്‍ വ്യൂസാണ്.
അതേ സമയം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് രേണു സുധി രംഗത്ത് എത്തിയിരുന്നു. ജാതിയും ജീവിതസാഹചര്യങ്ങളും പറഞ്ഞുവരെ ചിലര്‍ സൈബര്‍ ആക്രമണം നടത്താറുണ്ട്. അത്തരക്കാര്‍ക്ക് മറുപടി നല്‍കും. പക്ഷേ അത് അവരേപോലെ മോശം ഭാഷയിലായിരിക്കില്ലെന്നും രേണു പറഞ്ഞു. എല്ലാം സഹിക്കാന്‍ താന്‍ മദര്‍ തെരേസയോ സന്യാസിനിയോ അല്ലെന്നും മനുഷ്യസ്ത്രീയാണെന്നും രേണു കൂട്ടിച്ചേര്‍ത്തു.