ഷൈൻ ടോം ചാക്കോയും വിൻസി അലോഷ്യസും മുഖ്യവേഷത്തിലെത്തുന്ന ‘സൂത്രവാക്യം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ലഹരിക്കെതിരായ സന്ദേശത്തോടെയാണ് ടീസര്‍ തുടങ്ങുന്നത്. ക്രിസ്റ്റോ സേവ്യർ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ഷൈൻ ടോം ചാക്കോ ചിത്രത്തിലെത്തുന്നത്. സസ്പെൻസ് ത്രില്ലര്‍ ജോണറില്‍പ്പെട്ട ചിത്രമാണ് ‘സൂത്രവാക്യം’ എന്നാണ് ടീസറില്‍ സൂചന.
ടീസർ തുടങ്ങുന്നത് ലഹരിക്കെതിരായ സന്ദേശം പങ്കുവച്ചുകൊണ്ടായതിനാല്‍ ‘മറ്റൊരു സിനിമയുടെ പ്രൊമോഷനിലും കണ്ടിട്ടില്ലാത്ത ബ്രില്യൻസ്’ എന്നാണ് പ്രേക്ഷക കമന്റുകൾ. ഷൂട്ടിങ് ലൊക്കേഷനിൽ മയക്കുമരുന്നുപയോഗിച്ച് ഷൈൻ അപമര്യാദയായി പെരുമാറിയെന്ന വിൻസിയുടെ ആരോപണം വലിയ വിവാദമായിരുന്നു. ഇതിനുശേഷം ഷൈനിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തു. ഷൈന്‍ ഇപ്പോള്‍ ലഹരിവിമുക്തി ചികില്‍സയിലാണ്.
ശ്രീകാന്ത് കന്ദ്രഗുല ആണ് ‘സൂത്യവാക്യ’ത്തിന്റെ നിർമാണം. യുജീൻ ജോസ് ചിറമ്മലിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ റെജിൻ എസ്. ബാബുവിന്റേതാണ്. ഛായാഗ്രഹണം – ശ്രീരാം ചന്ദ്രശേഖരൻ, സംഗീതം – ജീൻ പി ജോൺസൻ, എഡിറ്റിംഗ് – നിതീഷ് കെ ടി ആർ.