ബേബി ഗേൾ എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂളിൽ നടൻ നിവിൻ പോളി ജോയിൻ ചെയ്തു. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് നിവിൻ പുതിയ ഷെഡ്യൂളിൽ ജോയിൻ ചെയ്തതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കഴിഞ്ഞ ദിവസങ്ങളിൽ നിവിൻ പോളി നായകനാകുന്ന ബേബി ഗേൾ എന്ന സിനിമയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ചർച്ചയായിരുന്നു. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. മലയാള സിനിമയിൽ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്, ഇനിയും അത് ആവർത്തിച്ചാൽ അത് വലിയ പ്രശ്നങ്ങൾക്ക് കാരണമായി തീരുമെന്നായിരുന്നു ലിസ്റ്റിൻ പറഞ്ഞത്.
ഗരുഡൻ എന്ന സിനിമയ്ക്ക് ശേഷം അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബേബി ഗേൾ. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമതു ചിത്രമാണിത്.