സൈബറിടത്തെ വൈറല്‍ താരമാണ് അലന്‍ ജോസ് പെരേര. സിനിമ റിവ്യു പറഞ്ഞ് വൈറലായ അലന്‍ ജോസ് പിന്നീട് ഷോട്ട് ഫിലീമിലും ആല്‍ബങ്ങളിലും പ്രധാന വേഷത്തിലെത്തി. ഇപ്പോഴിതാ മഴവില്‍ മനോരമയിലെ സൂപ്പര്‍ ഹിറ്റ് സീരിയലായ മീനൂസ് കിച്ചണിലും തിളങ്ങുകയാണ് അലന്‍ ജോസ് പെരേര.
സീരിയലിലെ സുപ്രധാന കഥാപാത്രമായ കല്യാണ ബ്രോക്കറിന്‍റെ വേഷത്തിലാണ് അലന്‍ ജോസ് പ്രത്യക്ഷപ്പെടുന്നത്. റാം എന്നാണ് അലന്‍റെ കഥാപാത്രത്തിന്‍റെ പേര്. സീരിയലിലെ അലന്‍റെ രംഗങ്ങള്‍ ഇപ്പോള്‍ സൈബറിടത്ത് വൈറലാണ്. മാറ്റത്തിന്റെ മുദ്രകളുമായി എത്തുന്ന മഴവിൽ സീരിയലുകളിൽ, ഒരു പുതിയ തരംഗമായി മാറുകയാണ് മീനൂസ് കിച്ചൺ എന്ന സീരിയല്‍. നേരത്തെ സീരിയലിലെ പ്രമോഷണൽ സോങ് വൈറലായിരുന്നു. പ്രശസ്ത പിന്നണി ഗായിക സിത്താര ആലപിച്ച് ദീപക്ക് വേണുഗോപാൽ സംഗീതസംവിധാനം നിർവഹിച്ച ഗാനത്തിന്റെ രചയിതാവ് രഞ്ജിത്ത് കീഴാറ്റൂർ ആണ്.
ENGLISH SUMMARY:
Alin Jose Perera, who first gained fame on social media through his viral movie reviews, is now making waves in the television industry. After appearing in short films and music albums, Alan has taken a significant leap by joining the popular Mazhavil Manorama serial Meenu's Kitchen, where he plays the character "Broker Ram." His transition from digital content creator to television actor is being warmly received by fans.