'ആവേശം' സിനിമയിലെ 'കുട്ടി' എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ മിഥുട്ടി വിവാഹിതനായി. പാര്‍വതി ആണ് വധു. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
റീല്‍സിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ താരമാണ് മിഥുട്ടി. റീല്‍സിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച് വൈറലായ മിഥുട്ടിക്ക് തുടര്‍ന്ന് ജിത്തു മാധവന്‍ സംവിധാനം ചെയ്ത സിനിമയിലേക്ക് ക്ഷണം ലഭിക്കുകയായിരുന്നു. ഫഹദ് ഫാസിലും സജിന്‍ ഗോപുവും ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കൊപ്പം കുട്ടി എന്ന വില്ലനിലൂടെ തുടക്കം തന്നെ മിഥുട്ടി ഗംഭീരമാക്കി. തൃശൂരില്‍ ആണ് മിഥുട്ടിയുടെ സ്വദേശം.