ഇന്ത്യയുടെ ദേഹത്ത് തൊട്ടാൽ പിന്നെ അവന്റെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കുമെന്ന് നടൻ ജയസൂര്യ. കൊല്ലം കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഇപ്പോൾ നടക്കുന്ന സംഘർഷങ്ങൾ ഉടൻ തന്നെ പരിഹരിക്കപ്പെടാൻ പ്രാർഥിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രോത്സവത്തിൽ സംസാരിച്ചുകൊണ്ടിരിക്കവേ ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പൻ എന്ന കഥാപാത്രത്തിന്റെ സംഭാഷണം പറയാൻ ആവശ്യപ്പെട്ടു. ഇതിനോട് പ്രതികരിക്കവേയാണ് പഹൽഗാം ആക്രമണത്തിനേത്തുടർന്ന് പാകിസ്താനെതിരെ ഇന്ത്യ നടത്തുന്ന തിരിച്ചടികളേക്കുറിച്ച് ജയസൂര്യ പരാമർശിച്ചത്.
ജയസൂര്യയുടെ വാക്കുകള്‍
‘ആട് സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്. എന്റെ ദേഹത്തു തൊട്ടാൽ പിന്നെ അവന്റെ വിധി എഴുതുന്നത് പാപ്പനായിരിക്കുമെന്ന്. എന്നുപറഞ്ഞപോലെ ഇന്ത്യയുടെ ദേഹത്ത് തൊട്ടാൽ പിന്നെ അവന്റെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കും.അതുപോലെയാണ് കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. കാരണം അങ്ങനെ വലിയൊരു ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധമാണ് നടന്നുകൊണ്ടിരിക്കുന്നത്. തീർച്ചയായും അതൊക്കെ ഉടൻ തന്നെ പരിഹരിക്കപ്പെടാൻ നമുക്കും പ്രാർഥിക്കാം.