ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് നടി ആമിന നിജാം. ബസൂക്ക, അഞ്ചാം പാതിര, ടര്‍ക്കിഷ് തര്‍ക്കം, തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട ആമിന നിജാം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാകിസ്ഥാന്  തിരിച്ചടി നല്‍കിയ ഇന്ത്യയുടെ നടപടിയെ അപലപിച്ച് രംഗത്ത് വന്നത്. സ്റ്റോറി വിവാദമായതോടെ ആമിന തന്നെ മുക്കി. പഹല്‍ഗാം ആക്രമണത്തിന് പ്രതികാരം ചെയ്തുവെന്ന് കരുതുന്ന ആളുകള്‍ ശരിക്കും അത്തരത്തില്‍ സ്വാധീനിക്കപ്പെട്ടിരിക്കുകയാണ്. താന്‍ ഇതിനെ പിന്തുണയ്ക്കുന്നില്ല എന്നാണ് ആമിന കുറിച്ചിരിക്കുന്നത്.

സ്റ്റോറി വിവാദമായതോടെ ആമിന തന്നെ മുക്കി, പിന്നാലെ ക്ഷമ ചോദിച്ച് അടുത്ത സ്റ്റോറി

‘അതേ, ഞാന്‍ ലജ്ജിക്കുന്നു, നിരവധി ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം കിട്ടാതിരിക്കുമ്പോഴും, രാജ്യം അതിന്‍റെ സാമ്പത്തികാവസ്ഥയില്‍ ഏറ്റവും മോശപ്പെട്ട സാഹചര്യത്തില്‍ നില്‍ക്കുമ്പോഴും എന്‍റെ രാജ്യം കൊലയെ ഒരു പരിഹാരമായി കാണുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു. യുദ്ധമോ കൊലപാതകങ്ങളോ സമാധാനം കൊണ്ടുവരില്ല എന്നത് ഓര്‍ക്കുക. ഞാന്‍ ഇതിനെ പിന്തുണയ്ക്കില്ല. പഹല്‍ഗാം ആക്രമണത്തിന് പ്രതികാരം ചെയ്തുവെന്ന് കരുതുന്ന ആളുകള്‍ ശരിക്കും മാനിപുലേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. നമ്മള്‍ കടന്നു പോകുന്ന ഈ യുദ്ധത്തില്‍ നഷ്ടം സാധാരണക്കാര്‍ക്ക് മാത്രമാണ്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ചിന്തിക്കുന്ന ഒരു ഇന്ത്യക്കാരിയാണ് ഞാന്‍, അല്ലാതെ ഈഗോ വ്രണപ്പെടുമ്പോള്‍ മാത്രം സംസാരിക്കുന്നവളല്ലാ’ എന്നാണ് ആമിനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

എന്നാല്‍ ഇപ്പോളിതാ മറ്റൊരു ഇന്‍സ്റ്റാം സ്റ്റോറിയുമായി ആമിന രംഗത്ത് എത്തി, ഒരു അഭിഭാഷകന്റെ സ്റ്റോറിയാണ് താന്‍ ഷെയർ ചെയ്തതെന്നും, സാധരണക്കാര്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് മനസിലായപ്പോള്‍ താന്‍ പോസ്റ്റ് കളഞ്ഞെന്നും മാപ്പ് പറയുന്നതായും താരം സ്റ്റോറിയില്‍ പറയുന്നു. 

ENGLISH SUMMARY:

Actress Amina Nijam, known for her roles in Bascooka, Anchaam Pathira, and Turkish Tharkkam, criticized India's military response to the Pahalgam attack—Operation Sindoor—through an Instagram story. In her post, she expressed shame over the country's retaliatory move and stated that "killing is not justice." Following widespread backlash and controversy, Amina deleted the story. She clarified that she does not support the popular sentiment celebrating the retaliation.