nivin-pauly-03

സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്നവരെ ജീവിതത്തില്‍ നാം കണ്ടുമുട്ടാറുണ്ടെന്ന് നിവിന്‍ പോളി. പേര് വെളിപ്പെടുത്താതെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മലയാള സിനിമയിലെ ഒരു നടനെതിരെ എന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ത്തി ദിവസങ്ങൾക്ക് ശേഷമാണ് ഇങ്ങനെ ഒരു മറുപടിയുമായി നിവിൻ എത്തിയത്. കൊട്ടാരക്കരയിലെ ക്ഷേത്രോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നു നിവിന്‍ പോളി. മലയാള സിനിമയിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നായിരുന്നു ലിസ്റ്റിന്റെ ആരോപണം. നിവിനെ ഉദ്ദേശിച്ചല്ല താൻ അതു പറഞ്ഞതെന്നു ലിസ്റ്റിൻ മനോരമ ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. നിവിന്‍ പോളിയുടെ വാക്കുകകളും ആരുടെയും പേര് പരാമർശിക്കാതെ ആണ്. ലിസ്റ്റിൻ വിവാദത്തിലുള്ള പ്രതികരണമാണെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ ചർച്ചകൾ.

‘ഞാന്‍ ഇങ്ങോട്ട് വന്നപ്പോള്‍ കണ്ടത് നല്ല ഹൃദയം ഉണ്ടാവട്ടെ എന്ന ഹോര്‍ഡിംഗ്സ് ആണ്. എനിക്ക് എല്ലാവരോടും പറയാനുള്ളത് അതാണ്. നമുക്ക് എല്ലാവര്‍ക്കും പരസ്പരം സ്നേഹത്തിലും സമാധാനത്തിലും നല്ല ഹൃദയമുള്ള ആളുകളായി ജീവിക്കാന്‍ പറ്റിയാല്‍ വളരെ നല്ല കാര്യമാണ്. അങ്ങനെയുള്ള ഒരുപാട് പേരെ നമ്മുടെ ജീവിതത്തില്‍ കാണാറുണ്ട്. അങ്ങനെ അല്ലാത്തവരെയും നമ്മള്‍ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. 

സ്വന്തം കാര്യം മാത്രം നോക്കുന്ന, അല്ലെങ്കില്‍ ഭീഷണിയുടെ സ്വരം മുഴക്കുന്ന ആളുകളെയും നമ്മള്‍ മുന്നില്‍ കാണുന്നുണ്ട്. പക്ഷേ അവരോടെല്ലാം എനിക്ക് ഒറ്റ കാര്യമേ പറയാനുള്ളൂ. നല്ല ഹൃദയത്തിന്‍റെ, നല്ല മനസിന്‍റെ ഉടമയാവുക. പരസ്പരം സ്നേഹത്തിലും സന്തോഷത്തിലും മുന്നോട്ട് പോവാനായി നമുക്കെല്ലാവര്‍ക്കും സാധിക്കും. കഴിഞ്ഞ വര്‍ഷം എനിക്ക് ഒരു ഇഷ്യൂ ഉണ്ടായപ്പോള്‍ ഏറ്റവും കൂടുതല്‍ ഒപ്പം നിന്നത് പ്രേക്ഷകരാണ്’– നിവിന്‍ പോളി

ENGLISH SUMMARY:

“We all encounter people in life who care only about themselves and speak in threatening tones,” said actor Nivin Pauly. His statement comes days after producer Listin Stephen made allegations—without naming anyone—against an actor in the Malayalam film industry. Nivin was speaking at a temple festival venue in Kottarakkara. Listin had earlier alleged that a leading Malayalam actor had ignited a major controversy. However, he clarified to Manorama News that he was not referring to Nivin. Nivin, too, refrained from naming anyone in his remarks, which are now being widely discussed on social media as a response to the ongoing controversy.