മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഉടുമ്പന്‍ചോല വിഷൻ സിനിമയുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. എ&ആർ മീഡിയ ലാബ്‌സിന്‍റെയും യുബി പ്രൊഡക്‌ഷൻസിന്‍റെയും ബാനറുകളില്‍ അഷര്‍ അമീര്‍, റിയാസ് കെ.മുഹമ്മദ്, സലാം ബുഖാരി എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്ന ചിത്രം സലാം ബുഖാരിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ്. കംപ്ലീറ്റ് എന്‍റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ പ്രശസ്ത മോഡലും അഭിനേതാവുമായ മിലിന്ദ് സോമനും പ്രധാന വേഷത്തിലുണ്ട്. മലയാളത്തിൽ ആദ്യമായാണ് മിലിന്ദ് അഭിനയിക്കുന്നത്. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.