ശ്രീനാഥ് ഭാസി നായകനാകുന്ന ആക്ഷന്‍ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് നടന്നു. ദുബായിലെ ഓൾ കേരള കോളേജ് അലൂമിനി ഫോറം ക്യാമ്പസിൽ നടന്ന പരിപാടിയില്‍ സിനിമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ചിത്രത്തിന്റെ പുറത്തിറങ്ങിയ ട്രെയിലറും പാട്ടുകളും ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്.
ബാബുരാജ്, സുധീർ കരമന, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ.ബി.ബിനിൽ ആണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്നത്. ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്, ജൂനിയര്‍ 8 ബാനറില്‍ ഒരുങ്ങുന്ന ചിത്രം ദീപു ബോസും അനില്‍ പിള്ളയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.