TOPICS COVERED

ദിലീപ് നായകനായെത്തുന്ന ഫാമിലി കോമഡി ചിത്രമാണ് ‘പ്രിൻസ് ആൻഡ് ഫാമിലി’. ദിലീപിന്റെ രസകരമായ രംഗങ്ങള്‍ കോർത്തിണക്കിയ ടീസർ ഇതിനോടകെ വൈറലാണ്. ഈ സിനിമയിലൂടെ ദിലീപ് മലയാള സിനിമയിലേക്ക് ശക്തമായി തിരിച്ചെത്തുമെന്നാണ് ടീസറിനു ലഭിക്കുന്ന കമന്റുകൾ. ആ പഴയ ദിലീപിനെ സിനിമയില്‍ കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. 

ഞാന്‍ സംസാരിച്ചാല്‍ എനിക്ക് തന്നെ പാരയായി വരും, ഒരു ദിവസം ദൈവം തരും

ഇപ്പോഴിതാ സിനിമയുടെ പ്രചാരണാര്‍ഥം കൊടുത്ത ദിലീപിന്‍റെ അഭിമുഖമാണ് വൈറല്‍. നിലവിലെ കേസുമായി തനിക്ക് സംസാരിക്കാന്‍ താല്പര്യമില്ലെന്നും ഒരു ദിവസം ദൈവം എല്ലാം സംസാരിക്കാന്‍ അവസരം തരുമെന്നും ദിലീപ് പറയുന്നു. ‘കേസുമായി ഒന്നും സംസാരിക്കാന്‍ ഇപ്പോള്‍ അനുവാദമില്ലാ, ഞാന്‍ സംസാരിച്ചാല്‍ എനിക്ക് തന്നെ പാരയായി വരും, ഒരു ദിവസം ദൈവം തരും, ശ്രീനിവാസന്‍റെ ഒരു പടം പോലെയാണ് വഴിയെ പോകുന്നവരും വരുന്നവരും അടിക്കുന്നു, എന്തിനാണെന്ന് പോലും അറിയില്ല, അതാണ് അവസ്ഥ, എന്തിനാണ് അടിക്കുന്നത് പോലും ചോദിക്കാന്‍ കഴിയില്ല, എല്ലാം സംസാരിക്കുന്ന ഒരു ദിവസം വരും’ ദിലീപ് പറയുന്നു. 

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ദിലീപിന്റെ 150ാം ചിത്രം മേയ് 9നു തിയറ്ററുകളിൽ എത്തും. നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ‘പ്രിൻസ് ആൻഡ് ഫാമിലി’ തികച്ചും ഒരു കുടുംബചിത്രമാണ്. ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും, ജോസ് കുട്ടി ജേക്കബും ആണ്.

ENGLISH SUMMARY:

Actor Dileep is making a strong comeback to Malayalam cinema with the upcoming family comedy Prince and Family. The teaser, featuring humorous and lively moments with Dileep, has gone viral online. Viewers are excited to see the actor return in a role reminiscent of his earlier comic hits. Dileep, known for his impeccable comic timing, shared a quirky line from the film “Even people passing by beat you up, and you don’t even know why” — which has caught viewers’ attention and sparked curiosity about the film’s storyline.