renju-renjimar-viral

TOPICS COVERED

തിരക്കുള്ള സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. മലയാളത്തിലെ സെലിബ്രിറ്റികള്‍ക്ക് മാത്രമല്ല ബോളിവുഡില്‍ ദീപിക പദുക്കോണ്‍ അടക്കമുള്ളവര്‍ക്ക് വരെ മേക്കപ്പ് ചെയ്തിട്ടുണ്ട് താരം. അടുത്തിടെ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ രഞ്ജു രഞ്ജിമാർ രംഗത്ത് എത്തിയിരുന്നു. ഷൈന്‍ അഭിനയിച്ച സിനിമയിൽ അയാള്‍ കാട്ടികൂട്ടിയ തോന്നിവാസം നേരിൽ കണ്ട വ്യക്തിയാണ് താനെന്നും ഷൈനിന് എതിരെ ആരോപണം ഉന്നയിച്ച സമയത്ത് ഒരു നടിമാത്രമാണ് തന്നോടൊപ്പം നിന്നതെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു. 

ചിലയാളുകള്‍ പബ്ലിക്ക് ആയി വന്നിട്ട് നിങ്ങള്‍ സുഖിക്കുന്നുണ്ടോ എന്ന് ചോദിക്കും

ഇപ്പോഴിതാ സൈബറിടത്തെ ചിലരുടെ ചോദ്യങ്ങളെ പറ്റി തുറന്ന് പറയുകയാണ് രഞ്ജു രഞ്ജിമാർ. ചിലയാളുകള്‍ പബ്ലിക്ക് ആയി വന്നിട്ട് നിങ്ങള്‍ സുഖിക്കുന്നുണ്ടോ? എങ്ങനെയാണ് നിങ്ങള്‍ സുഖിക്കുന്നത് എന്നൊക്കെ ചോദിക്കുമെന്നും  സുഖം എന്ന് പറയുന്ന വാക്കിനെ പല തരത്തില്‍ വ്യാഖ്യാനിക്കപ്പെടുകയാണെന്നും രഞ്ജു രഞ്ജിമാർ പറയുന്നു.

രഞ്ജു രഞ്ജിമാർ പറ‍ഞ്ഞത്

ചിലയാളുകള്‍ പബ്ലിക്ക് ആയി വന്നിട്ട് നിങ്ങള്‍ സുഖിക്കുന്നുണ്ടോ? എങ്ങനെയാണ് നിങ്ങള്‍ സുഖിക്കുന്നത് എന്നൊക്കെ ചോദിക്കും. ആ ചോദിക്കുന്നതിന്റെ അര്‍ഥമെന്താണെന്ന് അയാള്‍ക്ക് അറിയാം. എന്ത് ഉത്തരമാണ് കിട്ടേണ്ടതെന്ന് ഉദ്ദേശിച്ച് തന്നെയാണ് ഇതുപോലെ ചോദിക്കുന്നത്. പലരും പതറി പോവുകയാണ് ചെയ്യാറുള്ളത്. സുഖം എന്ന് പറയുന്ന വാക്കിനെ പല തരത്തില്‍ വ്യാഖ്യാനിക്കപ്പെടുകയാണ്. എന്റെ സുഖമെന്ന് പറയുന്നത് നല്ലത് പോലെ മേക്കപ്പ് ചെയ്ത് നന്നായി കിടന്ന് ഉറങ്ങുന്നതും ശേഷം എഴുന്നേല്‍ക്കുന്നതുമാണ്.

ട്രെയിനിലോ മറ്റുമൊക്കെ യാത്ര ചെയ്ത് കുറേ നേരം മൂത്രം പിടിച്ച് വെച്ച ശേഷം അത് ഒഴിച്ച് കളയുമ്പോള്‍ കിട്ടുന്നത് ഒരു സുഖമാണ്. അതുപോലെ തണുത്ത വെള്ളത്തില്‍ കുളിക്കുമ്പോഴൊക്കെ കിട്ടുന്നത് പ്രത്യേകമായൊരു സുഖമാണ്. അതിനെ കുറിച്ച് പറയാതെ ആളുകള്‍ സുഖമെന്ന് പറയുന്നത് മൊത്തം ലൈംഗിക ബന്ധത്തെയാണെന്നും നീ സുഖിച്ചോ എന്ന് ചോദിക്കുമ്പോള്‍ മറ്റൊരു ചിന്തയിലേക്കാണ് ആളുകള്‍ പോകുന്നതെന്നും രഞ്ജു കൂട്ടിച്ചേര്‍ക്കുന്നു

ENGLISH SUMMARY:

Renju Renjimar, a prominent celebrity makeup artist who has worked with top names in Malayalam cinema and even Bollywood stars like Deepika Padukone, recently spoke out about the intrusive and insensitive questions she often faces. Known for her fearless voice, Renju also opened up about her experience confronting actor Shine Tom Chacko, claiming she personally witnessed the kind of inappropriate behavior portrayed in one of his films. She revealed that only one actress stood by her when she raised allegations against Shine.