ഇന്ദ്രജാലക്കാരനായ ഗോപിനാഥ് മുതുകാട് എന്നും മലയാളികളുടെ മനസില്‍ ഒരു വിസ്മയമാണ്. ഇപ്പോഴിതാ ഒരു വിഡിയോയുമായി വന്ന് വീണ്ടും മനം കവരുകയാണ് മുതുകാട്. തൊഴിലാളി ദിനമായ മെയ് ഒന്നിന് തന്‍റെ മകന്‍ ഒരു റെസ്റ്റോറന്‍റില്‍ ജോലി ചെയ്യുന്ന വിഡിയോയാണ് ഗോപിനാഥ് പങ്കുവെച്ചത്. ഓസ്ട്രേലിയയിലെ ഡൊമിനോസിന്‍റെ ഔട്ട്ലെറ്റിലാണ് വിസ്മയ് ജോലി ചെയ്യുന്നത്.
പ്രോഗ്രാമിനായി ഇവിടെ എത്തിയതാണ്. ഭക്ഷണം കഴിക്കാനായി ഡൊമിനോസില്‍ എത്തിയപ്പോള്‍ നമ്മുടെ ഒരാള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. നമ്മള്‍ മനസിലാക്കേണ്ട കാര്യം വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍ ജോലി ചെയ്തു തന്നെ സമ്പാദിക്കണം. എന്നാണ് ഗോപിനാഥ് മുതുകാട് വിഡിയോയില്‍ പറയുന്നത്.
ഇതിനോടകം തന്നെ 6 മില്യണ്‍ കാഴ്ചക്കാരെ നേടിയ വിഡിയോയ്ക്ക് കീഴില്‍ അച്ഛന്‍റെ ഉള്ളിലെ സ്നേഹത്തെയും കണ്ണുകളിലൂടെ പങ്കിട്ട വാക്കുകളെയും തിരിച്ചറിയുന്ന ഒരുപാട് പേരെ കാണാം. വാക്കുകൊണ്ട് പറയുന്നതിനപ്പുറം ആ കണ്ണുകളിൽ നമുക്ക് കാണാമെന്നും അദ്ദേഹത്തിന്‍റെ കണ്ണുകൾ അറിയാതെ നിറയുന്നുണ്ടെന്നുമൊക്കെയാണ് കമന്‍റുകള്‍.