സന്താനം നായകനായെത്തുന്ന ‘ഡെവിൾസ് ഡബിൾ നെക്സ്റ്റ് ലെവൽ’ ട്രെയിലർ എത്തി. ഹൊറർ കോമഡി ചിത്രത്തിൽ ഗൗതം വാസുദേവ മേനോൻ, സെൽവരാഘവൻ, യഷിക ആനന്ദ്, റെഡിൻ കിങ‌്‌സ്‌ലി, കസ്തൂരി ശങ്കർ, നിഴല്‍കള്‍ രവി, മൊട്ട രാജേന്ദ്രൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
ഓൺലൈൻ റിവ്യു ചെയ്യുന്ന യുവാവ് ആയി സന്താനം ചിത്രത്തിലെത്തുന്നു. ‘കാക്ക കാക്ക’യിലെ സൂര്യയെ ട്രോളുന്ന ഗൗതം േമനോന്റെ രംഗങ്ങൾ ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2023ൽ റിലീസ് ചെയ്ത ‘ഡിഡി റിട്ടേൺസ്’ എന്ന സിനിമയുടെ തുടർഭാഗമാണിത്. എസ്. പ്രേം ആനന്ദ് ആണ് സംവിധാനം. ചിത്രം മേയ് 16ന് തിയറ്ററുകളിലെത്തും