നാളിതു വരെ മദ്യമോ ലഹരിമരുന്നോ ഉപയോഗിച്ചിട്ടില്ലെന്ന് നടൻ വിനയ് ഫോർട്ട്. സിനിമയിൽ ഉള്ളവരെല്ലാം ഇത് ഉപയോഗിക്കുന്നവരാണെന്ന ജനറലൈസേഷനിൽ വിയോജിപ്പുണ്ട്. ആരോഗ്യത്തിനും സമാധാനത്തിനും എതിരു നിൽക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്നും വിനയ് ഫോർട്ട് കൊല്ലത്ത് പറഞ്ഞു.
കൊല്ലം ടികെഎം എൻജിനിയറിങ് കോളജിൽ ഡ്രോപ്പ് ദ ഡോപ് എന്ന ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിനയ് ഫോർട്ട്. നാളിതു വരെ മദ്യമോ ലഹരിമരുന്നോ ഉപയോഗിച്ചിട്ടില്ല.
മദ്യപിക്കാത്തതു കൊണ്ട് ഏറെ ബഹുമാനിക്കപ്പെട്ടിട്ടെ ഉള്ളുവെന്നും വിനയ് ഫോർട്ട് പറഞ്ഞു. സിനിമയിൽ ഉള്ളവരൊക്കെ മദ്യവും ലഹരിമരുന്നും ഉപയോഗിക്കുന്ന വർ എന്ന തരത്തിൽ ചാനലുകൾ കണ്ടന്റ് ഉണ്ടാക്കുകയാണ്. മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല, അത് തന്‍റെ ചോയ്സാണ്. ഇപ്പോൾ നടക്കുന്ന ജനറലൈസേഷനിൽ വിയോജിപ്പുണ്ടെന്നും വിനയ് ഫോർട്ട്.
ശരീരം കൊണ്ടും ബുദ്ധികൊണ്ടും ശബ്ദം കൊണ്ടും ജീവിക്കുന്ന ഒരാളാണ്. ചിത്രകാരന് കാൻവാസ് എത്ര പ്രധാനം. അതു പോലെയാണ് എനിക്ക് എന്‍റെ ശരീരവും ശബ്ദവും. ആരോഗ്യത്തിനും സമാധാനത്തിനും എതിരു നിൽക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്ന് വിനയ് വിദ്യാർഥികളോട് പറഞ്ഞു.