സംവിധായകൻ സാജിദ് ഖാൻ തന്നോട് മോശമായി പെരുമാറിയെന്നും വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടെന്നും നടി നവീന ബോലെ. ഹിന്ദി ടിവി ഷോകളിലൂടെ പ്രശസ്തയായ നടിയാണ് നവീന ബോലെ. സംവിധായകന്‍ സാജിദ് ഖാൻ മോശമായി പെരുമാറി എന്നാണ് ഒരു അഭിമുഖത്തില്‍ താരം വെളിപ്പെടുത്തിയത്. സാജിദ് ഖാൻ ഒരിക്കൽ തന്നെ വീട്ടിലേക്ക് വിളിച്ച് 'വസ്ത്രങ്ങൾ അഴിക്കാൻ' ആവശ്യപ്പെട്ടുവെന്നാണ് നടിയുടെ ആരോപണം.
2018 ലെ മീടു ആരോപണങ്ങള്‍ വന്നതിന് പിന്നാലെ സാജിദ് ഖാനും വന്‍ ആരോപണങ്ങള്‍ നേരിട്ടിരുന്നു. സലോണി ചോപ്ര, ഷെർലിൻ ചോപ്ര, അഹാന കുമ്ര, മന്ദന കരിമി എന്നീ നടിമാര്‍ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ പലപ്പോഴും പൊതുവേദികളില്‍ സാജിദ് ഖാന്‍ പ്രത്യക്ഷപ്പെടാറില്ല.
‘അദ്ദേഹം എന്നെ വിളിച്ചപ്പോൾ ഞാൻ ശരിക്കും ആവേശഭരിതനായിരുന്നു, എന്നോട് അയാള്‍ പറഞ്ഞത് ,നിനക്ക് വസ്ത്രം അഴിച്ചുമാറ്റി അടിവസ്ത്രത്തിൽ മാത്രം എന്തുകൊണ്ട് ഇരുന്നുകൂടാ, നീ കംഫേര്‍ട്ടബിളായി ഇരിക്കുന്നത് എനിക്് കാണണം' 2004 ലും 2006 കാലത്തെ കാര്യമാണ് ഞാന്‍ പറയുന്നത്’ നവീന ബോലെ പറഞ്ഞു. താന്‍ സ്റ്റേജില്‍ ബിക്കിനി ധരിച്ച് മോഡലിംഗ് ചെയ്യുന്നതാണല്ലോ, പിന്നെ എന്താണ് അടിവസ്ത്രം ഇട്ട് ഇരിക്കാന്‍ പ്രയാസം എന്ന് പോലും അയാള്‍ ചോദിച്ചു. മോശം ഭാഷയിലാണ് അയാള്‍ പറഞ്ഞത്. എന്നാല്‍ ബിക്കിനി ധരിച്ച് പ്രഫഷണലായി ഞാന്‍ വരാം എന്നാണ് അയാള്‍ക്ക് മറുപടി നല്‍കിയതെന്നും. അവിടെ നിന്നും ഉടന്‍ ഇറങ്ങിപ്പോയെന്നും നവീന ബോലെ പറയുന്നു.