Image: facebook.com/ActorMohanlal

Image: facebook.com/ActorMohanlal

ഭാര്യ സുചിത്രയ്ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം ഏറ്റെടുത്ത് ആരാധകര്‍. 'ഹാപ്പി അനിവേഴ്സറി പ്രിയപ്പെട്ട സുചീ. എക്കാലവും നിന്നോട് കടപ്പെട്ടിരിക്കുന്നു. എന്നെന്നും നിന്‍റേത് മാത്രം' എന്ന കുറിപ്പോടെയാണ് സുചിക്ക് സ്നേഹചുംബനം നല്‍കുന്ന ചിത്രം താരം പങ്കുവച്ചത്. 

MOHANLAL

Image: Manorama

നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രം സമൂഹമാധ്യമങ്ങളിലും വൈറലായി. ആശംസകളുമായി ആരാധകര്‍ കമന്‍റ് ബോക്സ് കീഴടക്കിയപ്പോള്‍ 'തുടരും' എന്നായിരുന്നു ഹൃദയ ചിഹ്നം പങ്കുവച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ ആശംസ. 

1988 ഏപ്രില്‍ 28നാണ് പ്രമുഖ നിര്‍മാതാവായ കെ. ബാലാജിയുടെ മകള്‍ സുചിത്രയെ മോഹന്‍ലാല്‍ വിവാഹം കഴിച്ചത്. തിരുവനന്തപുരത്ത് വച്ച് നടന്ന വിവാഹത്തില്‍ ചലച്ചിത്രമേഖലയിലെ പ്രമുഖരെല്ലാം, പ്രേം നസീര്‍ ഉള്‍പ്പടെ അന്ന് പങ്കെടുത്തു. അന്നും ഇന്നും കടുത്ത മോഹന്‍ലാല്‍ ആരാധികയാണ് താനെന്നും വിവാഹം കഴിഞ്ഞ ആദ്യ ദിവസങ്ങളില്‍ മോഹന്‍ലാലിനോട് മിണ്ടാന്‍ പോലുമായില്ലെന്നും സുചിത്ര കോവിഡ് കാലത്ത് മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. തനിക്കായി പാചകം ചെയ്യുന്ന, കുട്ടികളുടെ കാര്യങ്ങള്‍ കരുതലോടെ നോക്കുന്ന വീട്ടുകാരനാണ് താരമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. 

മോഹന്‍ലാല്‍ ചിത്രം 'തുടരും' തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ആദ്യദിനത്തില്‍ തന്നെ 15.75 കോടി ആഗോള കലക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ദിവസം തന്നെ മികച്ച ഓപ്പണിങ് കലക്ഷന്‍ ലഭിച്ച ഏഴാമത്തെ മലയാള ചിത്രമായും തുടരും മാറിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഷണ്‍മുഖം എന്ന  ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍. ശോഭന നായികയായ ചിത്രത്തില്‍ ബിനു പപ്പു, പ്രകാശ് വര്‍മ, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. 

ENGLISH SUMMARY:

Mohanlal shares a sweet anniversary post for his wife, Suchitra, with a loving message and a kiss. Fans celebrate the couple's bond as they reminisce about their wedding day in 1988, filled with love and admiration.