പുകവലിക്കെതിരെ ആരാധകര്‍ക്ക് ഉപദേശവുമായി നടന്‍ സൂര്യ. താന്‍ സിനിമയില്‍ മാത്രമാണ് വലിക്കുന്നതെന്നും ആരും ജീവിതത്തില്‍ അങ്ങനെ ചെയ്യരുതെന്നും സൂര്യ പറഞ്ഞു. തുടങ്ങിയാല്‍ നിര്‍ത്താന്‍ പറ്റില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. റെട്രോ എന്ന പുതിയ ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് സൂര്യയുടെ പരാമര്‍ശം.
'ഞാൻ സിനിമയിൽ മാത്രമാണ് സിഗരറ്റ് വലിച്ചത്. ദയവ് ചെയ്ത് ആരും ജീവിതത്തിൽ സിഗരറ്റ് വലിക്കരുത്. തുടങ്ങിയാൽ പിന്നെ അവസാനിപ്പിക്കാൻ പറ്റില്ല. ഒരു പഫ് എന്ന് പറഞ്ഞായിരിക്കും തുടങ്ങുക. എന്നാൽ അത് നിർത്താനാകില്ല. അത് ഞാൻ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല, അത് ചെയ്യരുത്,' സൂര്യ പറഞ്ഞു. റെട്രോ ഒരു കാര്‍ത്തിക് സുബ്ബരാജ് പടമാണെന്നും ഇനിയും കാര്‍ത്തിക്കിനൊപ്പം നിരവധി ചിത്രങ്ങള്‍ ചെയ്യാനാവട്ടെ എന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോ മെയ് ഒന്നിനാണ് റിലീസ് ചെയ്യുന്നത്. പൂജ ഹെഗ്ഡേ, കരുണാകരന്‍, ജോജു ജോര്‍ജ്, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ടാകും.