viswanath-and-sons

സംവിധായകൻ വെങ്കി അറ്റ്‌ലൂരി സൂര്യയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്ത്. 'വിശ്വനാഥ് ആൻഡ് സൺസ്' എന്നാണ് ചിത്രത്തിന്‍റെ പേര്. പുതിയ പോസ്റ്റര്‍ പങ്കുവച്ചാണ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചത്. ഒരു കുഞ്ഞിനെ കൈയ്യിലെടുത്ത് പാൽകുപ്പിയുമായി നിൽക്കുന്ന സൂര്യയെ ആണ് പോസ്റ്ററില്‍ കാണുന്നത്. 

ഒരു ഫീല്‍ ഗുഡ് ഫാമിലി ചിത്രം ആണെന്നാണ് പോസ്റ്ററില്‍ നിന്നും ലഭിക്കുന്ന സൂചന. മമിത ബൈജുവും പ്രധാനകഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മേല്‍ സൂര്യ ആരാധകര്‍ക്കും പ്രതീക്ഷ ഏറെയാണ്. ഒടുവില്‍ അഭിനയിച്ച ചിത്രങ്ങളൊന്നും ഹിറ്റല്ലാത്ത സൂര്യ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനൊപ്പം ഒന്നിക്കുമ്പോഴെങ്കിലും മാറ്റമുണ്ടാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. 

രവീണ ടണ്ടന്‍, രാധിക ശരത്കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. സിതാര എന്റർടെയിൻമെന്റ്സ് നിർമിക്കുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും നിമിഷ് രവി ഛായാഗ്രഹണവും നിർവഹിക്കുന്നു.

ENGLISH SUMMARY:

The title of director Venky Atluri's new film starring Surya has been revealed as 'Vishwanath and Sons'. The poster, featuring Surya holding a baby with a milk bottle, suggests it's a feel-good family drama, with Mamitha Baiju also in a prominent role.