ഭീകരവാദികൾ നടത്തുന്നത് കശ്മീരിലെ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങളാണെന്ന് മേജര്‍ രവി. നമ്മുടെ നാട്ടിൽ വർഗീയ കലാപം ഇളക്കിവിടാനാണ് ഇപ്പോൾ മതപരമായ ചില ഡയലോഗുകൾ തീവ്രവാദികൾ പറഞ്ഞിരിക്കുന്നത്, ഇപ്പോൾ വസ്ത്രം ഉരിഞ്ഞുനോക്കി മതം പറഞ്ഞുകൊണ്ട് പാവപ്പെട്ട മനുഷ്യരെ കൊന്നിരിക്കുന്നത് നമ്മുടെ നാട്ടിലെ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ സ്പർദ്ധ ഉണ്ടാക്കാനും വർഗീയ കലാപം അഴിച്ചുവിടാനും ലക്‌ഷ്യം വച്ചുകൊണ്ടാണെന്ന് മേജർ രവി പറഞ്ഞു.
മേജര്‍ രവിയുടെ വാക്കുകള്‍
തീവ്രവാദികളുടെയും ഉദ്ദേശം നമ്മുടെ നാട്ടിൽ വർഗീയ കലാപം ഉണ്ടാക്കുക എന്നുള്ളതാണ്. മതത്തിന്റെ പേര് പറഞ്ഞ് ഇന്ന് ഈ ആക്രമണം നടത്തിയെങ്കിൽ അതിന്റെ ലക്ഷ്യം ഇന്ത്യയിൽ വർഗീയ ലഹള ഉണ്ടാക്കുകയാണ്. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ ഒരു പ്രശ്നം ഉണ്ടാകാൻ ഇടയാകരുത്. ബുദ്ധിപരമായി ചിന്തിക്കുന്നവർക്ക് ഇതിനു പിന്നിലെ അജണ്ട മനസിലാകും. കശ്മീരിൽ പേരും മതവും ചോദിച്ചു, പാന്റ് ഊരി നോക്കിയിട്ട് ആളുകളെ വെടിവച്ചു കൊന്നു എന്ന് പറയുമ്പോൾ നമ്മുടെ ഹിന്ദുക്കൾ എന്താണ് കരുതുക, മുസ്‌ലിങ്ങൾ പ്രശ്നക്കാരാണ് എന്ന്. ഞാൻ എന്റെ കീർത്തിചക്ര എന്ന സിനിമയിൽ ഇതൊക്കെ കാണിക്കുന്നുണ്ട്. പാന്റ് ഊരി നോക്കിയിട്ട് നീ ഹിന്ദുവാണ് എന്ന് പറയുന്നത് ഞാൻ ആ സിനിമയിൽ കാണിച്ചിട്ടുണ്ട്. അന്ന് അങ്ങനെ നടന്നിരുന്നു. ആ കാലമൊക്കെ കഴിഞ്ഞു. ഇന്ന് ഇങ്ങനെ കാണിക്കുന്നെങ്കിൽ അതിനു പിന്നിൽ ഒരു അജണ്ട ഉണ്ട്. അത് നമ്മുടെ നാട്ടിൽ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ സ്പർധ ഉണ്ടാക്കി കലാപം ഉണ്ടാക്കാൻ വേണ്ടിയാണ്.