saniya-birthday-n

TOPICS COVERED

ഇരുപത്തിമൂന്നാം പിറന്നാൾ ആഘോഷമാക്കി സാനിയ ഇയ്യപ്പൻ. അടുത്ത സുഹൃത്തുക്കൾക്കൊപ്പമായിരുന്നു പിറന്നാൾ ആഘോഷം. കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സാനിയയും സുഹൃത്തുക്കളും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. അപർണ തോമസ്, ജീവ, ഗബ്രി തുടങ്ങിയ സുഹൃത്തുക്കളാണ് പിറന്നാള്‍ ആഘോഷത്തിനായി എത്തിയത്. 

saniya-birthday-new

സഹോദരിയുടെ വിവാഹത്തിന്‍റെ ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ് താരം പിറന്നാള്‍ സന്തോഷത്തിലേക്ക് കൂടി കടന്നിരിക്കുന്നത്. സുഹൃത്തുക്കളായ റംസാൻ, അപർണ തോമസ്, ദില്‍ഷ തുടങ്ങിയവർ വിവാഹത്തിനു മുന്നോടിയായി സംഘടിപ്പിച്ച  സംഗീത് എന്ന ചടങ്ങിൽ പങ്കെടുത്തു. ‘ഇതിന്‍റെ സഹോദരിയുടെ കല്യാണം’ എന്നെഴുതിയ  വസ്ത്രമണിഞ്ഞായിരുന്നു സംഗീത് ചടങ്ങില്‍ സാനിയ എത്തിയത്. ഡാൻസും പാട്ടുമൊക്കെയായി സഹോദരിയുടെ വിവാഹം സാനിയ ഒരാഘോഷമാക്കി മാറ്റിയിരുന്നു. എമ്പുരാനാണ് ഒടുവിലായി തിയേറ്ററുകളിലെത്തിയ സാനിയയുടെ ചിത്രം. 

ENGLISH SUMMARY:

Saniya Iyappan celebrated her 23rd birthday with close friends. Photos of the celebration, including cake-cutting moments, were shared by Saniya and her friends on Instagram.