ബ്രാഹ്മണന്മാര്‍ക്ക് മേല്‍ മൂത്രമൊഴിക്കുമെന്ന കമന്‍റിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്. ഫൂലെ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതിഷേധിച്ചുള്ള പോസ്റ്റുകള്‍ക്ക് വന്ന കമന്‍റുകള്‍ക്ക് മറുപടി നല്‍കുമ്പോഴാണ് അനുരാഗില്‍ നിന്നും വിവാദപരാമര്‍ശമുണ്ടായത്. ബ്രാഹ്മണന്മാര്‍ക്ക് മേല്‍ മൂത്രമൊഴിക്കും എന്നായിരുന്നു സംവിധായകന്‍റെ കമന്‍റ്.
പിന്നാലെ തന്‍റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ബലാല്‍സംഗ ഭീഷണിയും വധഭീഷണിയും ലഭിച്ചെന്നും താന്‍ ഖേദം പ്രകടപ്പിക്കുകയാണെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കവച്ച കുറിപ്പില്‍ അനുരാഗ് കശ്യപ് പറഞ്ഞു. പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കാനാവില്ലെന്നും അനുരാഗ് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. കുടുംബാംഗങ്ങള്‍ക്കെതിരെ വന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ രോഷത്തോടെയാണ് അനുരാഗ് ഖേദം പ്രകടിപ്പിച്ചുള്ള പോസ്റ്റ് പങ്കുവച്ചത്.
'ഇത് തന്‍റെ ക്ഷമാപണമാണ്, പോസ്റ്റിന്റെ പേരിലല്ല, പകരം ഞാനിട്ട ഒരു വരിയുടെ പേരിലും അതുണ്ടാക്കിയ വെറുപ്പിന്‍റെ പേരിലുമാണ്. നിങ്ങളുടെ മകൾക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും സംസ്കാരത്തിന്റെ രാജാക്കന്മാരിൽ നിന്ന് ബലാത്സംഗവും വധഭീഷണിയും ലഭിക്കുകയാണെങ്കില്‍ വാക്കുകള്‍ കൊണ്ടോ പ്രവര്‍ത്തി കൊണ്ട് ഒരു കാര്യവുമില്ല. പറഞ്ഞ കാര്യങ്ങൾ തിരിച്ചെടുക്കാൻ കഴിയില്ല, ഞാന്‍ അത് തിരിച്ചെടുക്കുകയുമില്ല. നിങ്ങൾക്ക് എന്നെ അധിക്ഷേപിക്കണമെങ്കില്‍ അങ്ങനെ ചെയ്തോളൂ. എന്‍റെ കുടുംബം ഒന്നും പറഞ്ഞിട്ടില്ല, അവര്‍ എനിക്ക് വേണ്ടി സംസാരിക്കുകയുമില്ല. എന്നില്‍നിന്നും ഒരു ക്ഷമാപണം ആണ് വേണ്ടതെങ്കിൽ, ഇതാണ് എൻ്റെ ക്ഷമാപണം. ബ്രാഹ്മണന്മാരെ സ്ത്രീകളെ വെറുതെവിടൂ, അത്രയും സംസ്കാരം മനുവില്‍ മാത്രമല്ല, വേദങ്ങളിലും പഠിപ്പിക്കുന്നുണ്ട്. നിങ്ങൾ യഥാർഥത്തിൽ എങ്ങനെയുള്ള ബ്രാഹ്മണരാണെന്ന് സ്വയം തീരുമാനിക്കൂ, മാപ്പ്' അനുരാഗ് കുറിച്ചു.
ഫൂലെ ചിത്രത്തിനെതിരെ ബ്രാഹ്മണ സമൂഹത്തില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 11ന് നിശ്ചയിച്ചിരുന്ന റിലീസ് 20തിലേക്ക് മാറ്റിയിരുന്നു. പിന്നാലെയാണ് അനുരാഗ് കശ്യപ് പ്രതിഷേധ പോസ്റ്റ് പങ്കുവച്ചത്.