വിവാദമായി സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപിന്‍റെ സോഷ്യല്‍ മീഡിയ കമന്‍റ്. ഫൂലെ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് അനുരാഗ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. സാമൂഹ്യ പരിഷ്കർത്താക്കളായ മഹാത്മാ ജ്യോതിറാവു ഫുലെയുടെയും സവിത്രിബായി ഫുലെയുടെയും ജീവിതമാണ് സിനിമയില്‍ പ്രമേയമാക്കുന്നത്. ഫൂലെ ചിത്രത്തിനെതിരെ ബ്രാഹ്മണ സമൂഹത്തില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 11ന് നിശ്ചയിച്ചിരുന്ന റിലീസ് 20തിലേക്ക് മാറ്റിയിരുന്നു.
താന്‍ എന്‍റെ ജീവിതത്തില്‍ ആദ്യമായി ചെയ്ത നാടകം ജ്യോതിയും സാവിത്രഭായ് ഫൂലെയുമാണെന്ന് അനുരാഗ് പറഞ്ഞു. 'ജാതിക്കെതിരായ ഇന്ത്യയിലെ പോരാട്ടത്തില്‍ അവര്‍ക്ക് ഒരു സ്ഥാനവുമില്ലേ? അവര്‍ നാണക്കേട് കൊണ്ടാണോ മരിച്ചത്. അതോ ബ്രാഹ്മണന്‍മാര്‍ മാത്രം ജീവിക്കുന്ന ഇന്ത്യയിലാണോ അവര്‍ ജിവിക്കുന്നത്. ആരാണ് ഇവിടെ യഥാര്‍ഥ വിഡ്ഢി,' അനുരാഗ് കുറിച്ചു.
പഞ്ചാബ് 95, തീസ്, ധടക് 2, ഫൂലെ...തുടങ്ങി എത്ര സിനിമകളാണ് ഇവർ തടഞ്ഞതെന്ന് തനിക്കറിയില്ല. ഈ ജാതിവാദികളും പ്രാദേശിക, വംശീയവാദി സർക്കാർ സ്വന്തം മുഖം കണ്ണാടിയിൽ കാണാൻ ലജ്ജിക്കുകയാണ്. അവരെ അലട്ടുന്നതെന്താണെന്ന് അവർക്ക് തുറന്നു പറയാൻ പോലും കഴിയില്ല. ഭീരുക്കളെപ്പോലെയാണ് പെരുമാറുന്നതെന്നും കശ്യപ് പറഞ്ഞു.
ധടക് 2 റിലീസ് ചെയ്തപ്പോള്‍ ജാതിവ്യവസ്ഥ ഇന്ത്യയില്‍ നിന്നും ജാതിവ്യവസ്ഥ നീക്കം ചെയ്തുവെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്. ഇപ്പോള്‍ ബ്രാഹ്മണന്മാര്‍ ഫൂലെയെ എതിര്‍ക്കുന്നു. ഇന്ത്യയിൽ ജാതി വ്യവസ്ഥ ഇല്ലെങ്കിൽ ബ്രാഹ്മണർക്ക് എന്താണ് പ്രശ്നം? ജാതി വ്യവസ്ഥ നിലവിലില്ലെങ്കിൽ നിങ്ങൾ ആരാണ്? ജാതിയില്ലെങ്കിൽ എന്തിനാണ് ഇത്രയധികം രോഷം? സിനിമ റിലീസാകുന്നതിന് മുമ്പ് സിനിമയുടെ ഉള്ളടക്കം പ്രതിഷേധക്കാർക്ക് എങ്ങനെ കിട്ടി. റിലീസിന് മുമ്പ് ഇവർക്ക് സിനിമ കാണാൻ കഴിഞ്ഞത് ആരെങ്കിലും അവർക്ക് അത് നൽകിയതുകൊണ്ടാണ്. മുഴുവൻ സംവിധാനങ്ങളും തെറ്റായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും കശ്യപ് കുറ്റപ്പെടുത്തി.
ഈ പോസ്റ്റിനെതിരെയുള്ള കമന്‍റുകള്‍ക്ക് മറുപടി നല്‍കവേ ബ്രാഹ്മണന്മാരുടെ മേല്‍ മൂത്രമൊഴിക്കുമെന്ന് അനുരാഗ് കശ്യപ് പറഞ്ഞത്. പിന്നാലെ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുയരുകയാണ്.