നടി വിന്‍സി അലോഷ്യസിന്‍റെ വെളിപ്പെടുത്തലില്‍ എക്സൈസ് വിവരങ്ങള്‍ തേടും. സിനിമസെറ്റില്‍ നടന്‍ ലഹരി ഉപയോഗിക്കുന്നത് കണ്ടു എന്നായിരുന്നു വെളിപ്പെടുത്തല്‍. പരാതിയുണ്ടെങ്കില്‍ കേസെടുത്ത് അന്വേഷിക്കും. കൊച്ചി എക്സൈസിന്‍റെ നേതൃത്വത്തില്‍ പ്രാഥമിക പരിശോധന തുടങ്ങി.
ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന നിലപാട് എടുത്തതിനു പിന്നാലെ നടി വിന്‍സി അലോഷ്യസിനു നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഒന്നിച്ച് അഭിനയിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്ന നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്നും സംവിധായകന്‍ ഉള്‍പ്പെടെ ക്ഷമ പറഞ്ഞതുകൊണ്ട് മാത്രമാണ് ആ സിനിമാ സെറ്റില്‍ പിന്നീട് തുടര്‍ന്നതെന്നുമാണ് വിന്‍സി പറഞ്ഞത്. Also Read: ലഹരി ഉപയോഗിച്ച് ആ നടന്‍ എന്നോട് മോശമായി പെരുമാറി; നിലപാടില്‍ വ്യക്തത വരുത്തി നടി വിന്‍സി...
ലഹരി ഉപയോഗിച്ച ആളിൽ നിന്ന് തനിക്ക് നേരിട്ട് ദുരനുഭവം ഉണ്ടായെന്നും ആ സിനിമ പൂർത്തിയാക്കാൻ സംവിധായകൻ ഉൾപ്പടെയുള്ള ആളുകൾ ബുദ്ധിമുട്ടുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും വിന്‍സി വെളിപ്പെടുത്തിയിരുന്നു.