tovino-thomas

TOPICS COVERED

ബേസില്‍ ജോസഫ് നായകനായ ചിത്രം മരണമാസിനുണ്ടായ  പ്രദര്‍ശനവിലക്കില്‍ പ്രതികരണവുമായി ചിത്രത്തിന്‍റെ നിര്‍മാതാവ് കൂടിയായ ടൊവിനോ തോമസ്.  മരണമാസിന് സൗദിയിലെ പ്രദര്‍ശനവിലക്കിലും കുവൈത്തില്‍ സെന്‍സറിങ്ങുമുണ്ടായിരുന്നു. കുവൈറ്റില്‍ സിനിമയിലെ ആദ്യപകുതിയിലേയും രണ്ടാംപകുതിയിലേയും ചില രംഗങ്ങള്‍ നീക്കംചെയ്യേണ്ടിവന്നിട്ടുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ അറിയിച്ചിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ ആയ വ്യക്തി സിനിമയില്‍ അഭിനയിക്കുന്നതുകൊണ്ടാണ് പ്രദര്‍ശന നിയന്ത്രണം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

സൗദിയെപ്പറ്റി നമുക്ക് എല്ലാര്‍വര്‍ക്കും അറിയാമെന്നും ഭേദഗതികള്‍ക്കായി അതിന്‍റേതായ സമയം കൊടുക്കൂവെന്നും ടൊവിനോ പറഞ്ഞു. 2019-ല്‍ പോയപ്പോള്‍ കണ്ട സൗദിയല്ല 2023-ല്‍ പോയപ്പോള്‍ കണ്ടതെന്നും എന്നാല്‍ 2019-ല്‍ ഇന്ത്യ ഉണ്ടായിരുന്നതിനേക്കാള്‍ പ്രോഗ്രസീവായാണോ, റിഗ്രസീവായിട്ടാണോ മാറിയിരിക്കുന്നതെന്നും ടൊവിനോ ചോദിച്ചു. 

'കുവൈറ്റില്‍ കുറച്ച് ഷോട്ടുകള്‍ കട്ട് ചെയ്തു കളഞ്ഞിട്ടുണ്ട്. സൗദിയില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. അത് ഓരോ രാജ്യങ്ങളുടെ... നമ്മുടെ രാജ്യമൊക്കെയാണെങ്കില്‍ വേണമെങ്കില്‍ ചോദ്യംചെയ്യാം, അതിന് വേണ്ടി ഫൈറ്റ് ചെയ്യാം. മറ്റ് രാജ്യങ്ങളില്‍ നിയമംവേറെയാണ്. തത്കാലം ഒന്നുംചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. 

അത് കാര്യമാക്കേണ്ടതില്ല. വേറെ ഒരുപാട് സ്ഥലങ്ങളില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞു. ഇത് പ്രശ്‌നമല്ലാത്ത എത്രയോ സ്ഥലങ്ങളുണ്ട്, അവിടെയൊക്കെ നന്നായി ആളുകള്‍ ചിത്രത്തെ സ്വീകരിച്ചുകഴിഞ്ഞു. അവര്‍ക്ക് അതില്‍ യാതൊരു പ്രശ്‌നവും തോന്നുന്നില്ല. ഓരോ രാജ്യങ്ങളുടെ നിയമമാണ്.

സൗദിയപ്പറ്റി നമുക്ക് എല്ലാര്‍വര്‍ക്കും അറിയാം. ഞാന്‍ 2019-ല്‍ പോയപ്പോള്‍ കണ്ട സൗദിയല്ല 2023-ല്‍ പോയപ്പോള്‍ കണ്ടത്. അതിന്റേതായ സമയം കൊടുക്കൂ, അവര്‍ അവരുടേതായ ഭേദഗതികള്‍ വരുത്തുന്നുണ്ട്. ഇന്ത്യ 2 019-ല്‍  ഉണ്ടായിരുന്നതിനേക്കാള്‍ പ്രോഗ്രസീവായാണോ, റിഗ്രസീവായിട്ടാണോ മാറിയിരിക്കുന്നത് എന്ന് ചോദിച്ചാല്‍ അത് വലിയ ചോദ്യമാണ്. കഴിഞ്ഞ അഞ്ചാറുവര്‍ഷംകൊണ്ട് പുരോഗതിയാണോ അധോഗതിയാണോ ഉണ്ടാക്കിയിരിക്കുന്നത് എന്നതില്‍ എനിക്ക് സംശയമുണ്ട്,' ടൊവിനോ പറഞ്ഞു. 

ENGLISH SUMMARY:

Tovino Thomas, the producer of the film 'Maranamass' starring Basil Joseph, responded to the screening ban imposed in Saudi Arabia. He said that everyone is aware of how things work in Saudi and that such changes require time. Tovino noted that the Saudi he saw in 2023 was different from the one he visited in 2019. He questioned whether the country had become more progressive or regressive compared to India during that time.