athiradi

ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, ടൊവിനോ തോമസ് എന്നിവര്‍ ഒന്നിക്കുന്ന 'അതിരടി' വലിയ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്‍റെ പോസറ്ററിനും ടീസറിനുമൊക്കെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോള്‍ സസ്പെന്‍സ് നിറച്ച് അതിരടിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. പരസ്പരം ഇടിക്കുന്ന ടൊവിനോയേയും ബേസിലിനേയുമാണ് പോസ്റ്ററില്‍ കാണുന്നത്. രണ്ട് പേരുടേയും പല ചിത്രങ്ങളും പോസ്റ്ററില്‍ നിറച്ചിട്ടുണ്ട്. പോസ്റ്റര്‍ കണ്ടിട്ട് ഒരു മള്‍ട്ടിവേഴ്സ് ലുക്കുണ്ടല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്. 

 അരുൺ അനിരുദ്ധൻ ആണ് 'അതിരടി' സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘മിന്നൽ മുരളി’യുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ അരുണിന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് 'അതിരടി'. ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തു എസും ചേർന്നാണ് നിർമാണം. ചിത്രം ഒരു പക്കാ മാസ്സ് എന്റർടെയ്നർ ആയാണ് ഒരുക്കുന്നത്. 

ENGLISH SUMMARY:

Athiradi movie poster has been released with suspense. Fans are commenting on the multiverse look of the poster featuring Tovino Thomas and Basil Joseph colliding.